തിരിച്ചുവരവിൽ വീണ്ടും പരിക്ക്; ലുക്കാക്കുവും ലോകകപ്പിനു പുറത്തേക്ക്?

പാരിസ്: ബെൽജിയം മുന്നേറ്റത്തി​ന്റെ കുന്തമുനയായ റൊമേലു ലുക്കാക്കുവിന് ലോകകപ്പ് അടുത്തെത്തിനിൽക്കെ വീണ്ടും പരിക്ക്. രണ്ടു മാസത്തെ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയ താരം കഴിഞ്ഞ ദിവസം ഇന്റർ മിലാൻ നിരയിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ഹാംസ്ട്രിങ് പരിക്കുമായി മടങ്ങിയത്. വിക്ടോറിയ പ്ലസനെതിരായ മത്സരത്തിൽ ലുക്കാക്കു ഗോൾ നേടിയിരുന്നു.

പരിക്കുമാറി തിരിച്ചെത്തിയ ശേഷം ഇന്റർ മിലാനായി രണ്ടു കളികളിൽ 29 മിനിറ്റ് മാത്രമാണ് കളിച്ചത്. പരിക്ക് ഭേദമായില്ലെങ്കിൽ സീരി എയിൽ മാത്രമല്ല ലോകകപ്പിലും താരം പുറത്തിരിക്കേണ്ടിവരും.

102 കളികളിൽ 68 ഗോളുകളുമായി ബെൽജിയം ദേശീയ ടീമിനായി ഏറ്റവും കൂടുതൽ സ്കോർ ചെയ്ത താരമെന്ന ചരിത്രം ലുക്കാക്കുവിനൊപ്പമാണ്. ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ബെൽജിയത്തിനെതിരെ എഫ് ​​ഗ്രൂപിൽ കാനഡ, ക്രൊയേഷ്യ, മൊറോക്കോ ടീമുകളാണുള്ളത്. 

Tags:    
News Summary - Belgium striker Lukaku injured again three weeks before World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.