എതിർ ടീമും താരങ്ങളും ഒത്തിരി മുന്നിലാണെന്നറിഞ്ഞ് ആക്രമണവുമായി കളംനിറഞ്ഞിട്ടും അനുഭവ സമ്പത്തിനു മുന്നിൽ ഒരു ഗോളിന് പിറകിലായി കാനഡ. മിച്ചി ബറ്റ്ഷൂയിായിരുന്നു സ്കോറർ.
കിക്കോഫ് വിസിൽ മുതൽ തളരാതെ ബെൽജിയം ഹാഫിൽ വട്ടമിട്ടുനിന്ന കാനഡ ആക്രമണത്തിന്റെ നീക്കങ്ങൾ ഗോളിലെത്തിയെന്നുറപ്പിച്ച് എട്ടാം മിനിറ്റിൽ പെനാൽറ്റിയെത്തി. ഡേവിസ് എടുത്ത ഗോൾ കിക്ക് പക്ഷേ, ബെൽജിയം ഗോളി തിബോ കൊർട്ടുവ അനായാസം തടഞ്ഞിട്ടു. ഓടിയെത്തി വീണ്ടും നിറയൊഴിക്കാനുള്ള ഡേവിസിന്റെ ശ്രമം വിജയം കണ്ടുമില്ല. അതുകഴിഞ്ഞും കാനഡ തന്നെയായിരുന്നു ചിത്രത്തിൽ. ബെൽജിയം പതിയെ കളിച്ചപ്പോൾ അതിവേഗത്തിലായിരുന്നു വടക്കേ അമേരിക്കൻ പടയോട്ടം. ഡേവിസ് മുന്നിൽനിന്നു നയിച്ച നീക്കങ്ങളിൽ പലതും ബെൽജിയം ഗോൾമുഖത്ത് അപായ സൂചന നൽകിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ കളിയുടെ ഗതിക്കെതിരായി ബെൽജിയം ഗോൾ നേടി. ലോങ് പാസ് കാലിലെടുത്ത് അതിവേഗം കുതിച്ച് മിച്ചി ബറ്റ്ഷൂയിയുടെ വകയായിരുന്നു കണ്ണഞ്ചും ക്ലോസ് റേഞ്ച് ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.