സാധ്യതകളിൽ മുന്നിൽ ബ്രസീലും അർജന്റീനയും

ദോഹ: ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാകാനിരിക്കെ, ലോകം ജയിക്കാനുള്ള സാധ്യതകളിൽ മുന്നിൽ ബ്രസീലും അർജന്റീനയും. ബ്രസീൽ ജയിക്കാനുള്ള സാധ്യത 25 ശതമാനമാണ്. അർജന്റീനയാകട്ടെ, കപ്പിലെത്താൻ 20 ശതമാനം സാധ്യതയുള്ള ടീമാണ്. സ്പോർട്സ് അനലിസ്റ്റ് വിദഗ്ധരായ ഗ്രേസ്നോട്ടിന്റേതാണ് ഈ കണക്കുകൾ.

കഴിഞ്ഞ ദിവസം പ്രീ ക്വാർട്ടറിൽ പോർചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനെ തകർത്തുവിട്ടതോടെ സാധ്യതകളിൽ പറങ്കിപ്പട മുന്നോട്ടു കയറിവന്നു. ഇംഗ്ലണ്ടിനും ഫ്രാൻസിനും നെതർലൻഡ്സിനും മുന്നിലാണ് അവരിപ്പോൾ. പോർചുഗൽ കപ്പ് ജയിക്കാൻ 13 ശതമാനം സാധ്യതയാണുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അർജന്റീനക്കെതിരെ ക്വാർട്ടർ ഫൈനലിൽ മാറ്റുരക്കുന്ന നെതർലൻഡ്സും കപ്പ് നേടാനുള്ള സാധ്യത 11 ശതമാനം വീതമാണ്. ഇംഗ്ലണ്ട് പത്തുശതമാനം സാധ്യതയുമായി തൊട്ടുപിറകിലുണ്ട്. ഫൈനലിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് ബ്രസീൽ-പോർചുഗൽ പോരാട്ടമാണ്. ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടാനുള്ള സാധ്യത 11.9 ശതമാനം.

Tags:    
News Summary - Brazil and Argentina lead the possibilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.