ദോഹ: ഖത്തർ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ച് ബ്രസീൽ. പരിശീലകൻ ടിറ്റെയാണ് 26 അംഗ സംഘത്തിന്റെ പട്ടിക പുറത്തുവിട്ടത്. ആസ്റ്റൻ വില്ലയുടെ അറ്റാക്കിങ് മിഡ്ഫീൽഡറും പരിചയസമ്പന്നനുമായ ഫിലിപെ കുടിന്യോ പരിക്കുമൂലം പുറത്തായി. ലിവർപൂൾ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോയും ടീമിലില്ല. ഒമ്പത് സ്ട്രൈക്കർമാരെ ഉൾപ്പെടുത്തി. 39കാരനായ ഡിഫൻഡർ ഡാനി ആൽവസും മഞ്ഞപ്പടയിൽ ഇടംപിടിച്ചു.
ഗ്രൂപ് ജിയിൽ നവംബർ 24ന് സെർബിയക്കെതിരെയാണ് അഞ്ചു തവണ ലോക ജേതാക്കളായ ബ്രസീലിന്റെ ആദ്യ മത്സരം.
ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവർട്ടൺ, ഡിഫൻഡർമാർ: അലക്സ് സാന്ദ്രോ, അലക്സ് ടെല്ലെസ്, ഡാനി ആൽവസ്, ഡാനിലോ, ബ്രെമർ, എഡർ മിലിറ്റാവോ, മാർക്വിന്യോസ്, തിയാഗോ സിൽവ, മിഡ്ഫീൽഡർമാർ: ബ്രൂണോ ഗിമാറേസ്, കാസെമിറോ, എവർട്ടൻ റിബേറോ, ഫാബിന്യോ, ഫ്രെഡ്, ലൂകാസ് പക്വേറ്റ, ഫോർവേഡുകൾ: ആന്റണി, ഗബ്രിയേൽ ജെസ്യൂസ്, ഗബ്രിയേൽ മാർട്ടിനെല്ലി, നെയ്മർ, പെഡ്രോ, റഫിന്യ, റിച്ചാർലിസൻ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.