ബ്വേനസ് ഐറിസ്: ലോകകപ്പിൽ തങ്ങളുടെ രാജ്യം മൂന്നാമതും മുത്തമിട്ടതിന് പിന്നാലെ അർജന്റീന തലസ്ഥാന നഗരിയിൽ ആഘോഷിക്കാനെത്തിയത് ദശലക്ഷക്കണക്കിനാളുകൾ. ബ്വേനസ് ഐറിസിലെ ചരിത്ര പ്രസിദ്ധമായ സ്മാരക സ്തൂപത്തിന് ചുറ്റും രാജ്യത്തിന്റെ പതാക പാറിച്ചും പാട്ടുപാടിയും നൃത്തം വെച്ചും ഉച്ചത്തിൽ വാഹനങ്ങളുടെ ഹോൺ മുഴക്കിയും കരിമരുന്ന് പ്രയോഗിച്ചുമാണ് ആഘോഷ രാവിനെ ആരാധകർ വരവേറ്റത്. ക്രൊയേഷ്യയെ 3-0ത്തിന് തോൽപിച്ച് ടീം ഫൈനലിൽ കടന്നപ്പോഴും കളിയാരാധകർ ഇവിടെ ഒത്തുകൂടിയിരുന്നു.
ലോകകപ്പിലെ മികച്ച താരമായി ക്യാപ്റ്റൻ ലയണൽ മെസ്സിയും മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസും യുവതാരമായി എൻസൊ ഫെർണാണ്ടസും തെരഞ്ഞെടുക്കപ്പെട്ടതോടെ ഖത്തർ ലോകകപ്പ് മൊത്തം അർജന്റീന മയമായി. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയത്. ഇരട്ട ഗോളുമായി മെസ്സി മുന്നിൽനിന്ന് നയിച്ചപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു മറ്റൊരു ഗോൾ. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം എംബാപ്പെ ഹാട്രിക് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.