ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൻ ദ്യോർ പുരസ്കാരം നേടിയിട്ടും, വർഷങ്ങളോളം റയൽ മാഡ്രിഡിൽ സഹതാരം ആയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അഭിനന്ദിച്ചില്ലെന്നും ഒരു മെസേജ് പോലും അയച്ചില്ലെന്നും ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ. ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
"ബാലൺ ദ്യോർ നേടുന്നത് വരെ കളി നിർത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ എപ്പോഴും എന്നിൽ വിശ്വസിച്ചിരുന്നു. ഒരിക്കൽ എന്റെ കഴിവും അഭിലാഷങ്ങളും ഉപയോഗിച്ച് അത് നേടാനാകുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ്, കഴിഞ്ഞ നാല് വർഷമായി അതിനായി അതിയായി പ്രയത്നിച്ചത്", അദ്ദേഹം പറഞ്ഞു.
ലോകകപ്പിനെ കുറിച്ചുള്ള സ്വപ്നങ്ങളും അദ്ദേഹം പങ്കുവെച്ചു. "എനിക്ക് ഒരുപാട് സന്തോഷമുണ്ട്, ലോകകപ്പ് എന്താണെന്ന് ഞങ്ങൾക്കറിയാം. അത് ആരംഭിക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവുന്നില്ല. കടലാസിൽ ഞങ്ങൾ ഗ്രൂപ്പിലെ ഏറ്റവും മികച്ചവരാണ്, അക്കാര്യം ഞങ്ങൾ മറക്കില്ല. ഞങ്ങൾ അതിമോഹമുള്ളവരായിരിക്കണം. എതിരാളികളെ ബഹുമാനിക്കുകയും ഞങ്ങളുടെ മൂന്ന് ഗെയിമുകൾ ജയിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയും വേണം. ബ്രസീലും അർജന്റീനയും സ്പെയിനുമെല്ലാം ഫ്രാൻസിനെപ്പോലെ ഫേവറിറ്റുകളാണ്'', അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.