ദോഹ: മുറിവേറ്റ ക്രിസ്റ്റ്യാനോ എന്നും ഇരുതലമൂർച്ചയുള്ള അപകടകാരിയാണ്. 2016 യൂഫേവ യൂറോകപ്പിൻെറ പോർ മൈതാനിയിൽ ലോകം ഒരിക്കൽ കണ്ട കാഴ്ചയാണിത്. കളിക്കളത്തിൽ പരിക്കേറ്റ് മടങ്ങിയ താരം കുമ്മായരക്ക് പുറത്തു നിന്ന് സഹതാരങ്ങൾക്ക് പ്രചോദകനായി കിരീടത്തിലേക്ക് നയിച്ചു.
ഇനി, വാക്കുകൊണ്ട് എതിരാളികൾ മുറിവേൽപ്പിച്ചാലും, സ്വന്തം പന്തിയിൽ നിന്ന് ആക്രമിച്ചാലും ക്രിസ്റ്റ്യാനോ കളത്തിൽ മറുപടി നൽകുകയാണ് രീതി. മുറിവേറ്റ് വീഴുേമ്പാഴും, അപമാനിച്ച് കരക്കിരുത്താനും ശ്രമിക്കുേമ്പാൾ വർധിത വീര്യത്തോടെ കളത്തിലെത്തി അയാൾ ഗോളടിച്ചുകൂട്ടും. ഇത്തവണ ഖത്തറിൽ കാൽപന്ത് ആരാധകരും കാത്തിരിക്കുന്നത് ആ കാഴ്ചകൾക്കാണ്.
മാഞ്ചസ് യുനൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനോടുള്ള അരിശങ്ങൾ ഗോളായി മാറിയാൽ ഏറ്റവും മികച്ച മറുപടിയായി മാറുമത്. ഒരുകാലത്ത് തൻെറ പ്രിയപ്പെട്ട തട്ടകമായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനോട് പടവെട്ടി, ഒടുവിൽ ഖത്തറിലെത്തിയതിനു പിന്നാലെ തുറന്നടിച്ചായിരുന്നു പോർചുഗൽ താരം പ്രതികരിച്ചത്. െപ്ലയിങ് ഇലവനിൽ ഇടം നൽകാതെയും, റിസർവ്ബെഞ്ചിലിരുത്തി അവസരം നൽകാതെയും അപമാനിച്ചവർക്ക് മുന്നിൽ ഇതുവരെ നിശബ്ദമായിരുന്നു താരത്തിൻെറ പ്രതിഷേധം. ഇപ്പോൾ, കാൽപന്തു ലോകം ഖത്തറിലേക്ക് കണ്ണെറിഞ്ഞു കാത്തു നിൽക്കുേമ്പാൾ ഇതിഹാസ താരത്തിന് കണക്കുകളെല്ലാം തീർക്കാനുള്ള അവസരമാണ്.
മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ നിന്നും താരം മാറി നിന്നതും ചർച്ചയായി. ആരോപണങ്ങളും വിമർശനങ്ങളുമായി ചുറ്റുപാടം ബഹളമുയരുേമ്പാഴും പരിശീലനവും തയ്യാറെടുപ്പുമായി പോർചുഗൽ നായകൻ ഒരുക്കത്തിലാണ്. വ്യാഴാഴ്ച ഖത്തർ സമയം രാത്രി ഏഴിന് സ്റ്റേഡിയം 974ൽ ആഫ്രിക്കൻ കരുത്തരായ ഘാനക്കെതിരെയാണ് മത്സരം. ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവർ കൂടി കളിക്കുന്ന ഗ്രൂപ്പിൽ നിന്നും പോർചുഗലിന് മുന്നേറ്റം അനായാസമാണ്.
എന്നാൽ, അതുമാത്രമല്ല ലക്ഷ്യം. പ്രീക്വാർട്ടറും, ക്വാർട്ടറും, സെമിയും കടന്ന് കിരീടത്തോളം വലിപ്പത്തിൽ പോർചുഗലിനെ നയിക്കാൻ സി.ആർ. സെവന് കരുത്തുണ്ടെന്ന് ആരാധകരും വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.