ക്രിസ്റ്റ്യാനോ വീണ്ടും ബെഞ്ചിൽ; ആദ്യ ഇലവനിൽ റാമോസ് തന്നെ ഇറങ്ങും

നായകൻ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തി മൊറോക്കോക്കെതിരെ ആദ്യ ഇലവൻ പ്രഖ്യാപിച്ച് കോച്ച്. സ്വിറ്റ്സർലന്റിനെതിരായ കളിയിൽ പരീക്ഷിച്ച് ഹാട്രികുമായി ടീമിന്റെ വിജയ നായകനായി മാറിയ ​ഗോൺസാലോ റാമോസ് ആയിരിക്കും പകരക്കാരൻ.

തന്നെ പുറത്തിരുത്തിയതിൽ ക്രിസ്റ്റ്യാനോ അനിഷ്ടം പരസ്യമാക്കിയത് വാർത്തയായിരുന്നു. ലോകകപ്പിലെ തുടർന്നുള്ള കളികൾ ബഹിഷ്‍കരിച്ച് താരം നാട്ടിലേക്ക് മടങ്ങുകയാണെന്നും റിപ്പോർട്ടുകൾ വന്നു.

ഇത് നിഷേധിച്ച് 37കാരനായ താരം പിന്നീട് രംഗത്തെത്തി. ലോകകപ്പിൽ ഉയരങ്ങൾ കുറിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യമെന്നും മറ്റൊന്നിലും ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

അതേ സമയം, സ്​പെയിനെതിരെ കോട്ടപോലെ ഉറച്ചുനിന്ന പ്രതിരോധത്തിലെ രണ്ടു പേർ മൊറോക്കോ നിരയിൽ ഉണ്ടാകില്ലെന്നുറപ്പായി. പരിക്കേറ്റ് നായിഫ് അഗ്യൂർഡ്, നുസൈർ മസ്റൂഇ എന്നിവരാണ് പുറത്തായത്. പകരം, യഹ്‍യ അതിയതുല്ലാഹ്, ജവാദ് അൽയാമിഖ് എന്നിവരാകും എത്തുക. ക്യാപ്ററൻ റുമൈൻ സായിസ്, മിഡ്ഫീൽഡർ സുഫ്യാൻ അംറാബാത് എന്നിവർക്കും പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്ന് കോച്ച് വ്യക്തമാക്കി. 

Tags:    
News Summary - Cristiano Ronaldo stays on the bench for Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.