ദോഹ: ലോകകപ്പിൻെറ ഗാലറിയിൽ കാൽപന്ത് ആരാധകർക്ക് തീരാ നഷ്ടമാണ് ഡീഗോ മറഡോണ. എന്നാൽ, ഡീഗോയില്ലാത്ത ലോകകപ്പിലേക്കെത്തുന്ന കാണികൾക്ക് ഇതിഹാസ താരത്തിൻെറ സാന്നിധ്യം പകർന്നു നൽകുന്നതാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ എക്സിക്യൂട്ടിവ് പ്രീമിയം ടെർമിനലിലെ മറഡോണ ഫാൻഫെസ്റ്റിവൽ. പൊതുജനങ്ങൾക്കായി ഡിസംബർ 18 വരെ നടക്കുന്ന ഫാൻഫെസ്റ്റിെൻറ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി നിർവഹിച്ചു.
ലോകമെമ്പാടുമുള്ള ചാർട്ടർ സർവീസുകൾക്കായി ആഢംബര ജെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന ഖത്തർ എക്സിക്യൂട്ടിവ്, ഖത്തർ എയർവേയ്സ്, ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ ഗിവ് ആൻഡ് ഗെറ്റ് എന്നിവരാണ് ഡീഗോ അമാൻഡ മറഡോണ ഗിവ് ആൻഡ് ഗെറ്റ് ഫാൻഫെസ്റ്റിവലിെൻറ മുഖ്യപ്രായോജകർ.
ഖത്തർ ലോകകപ്പ് കാലയളവിൽ മറഡോണയുടെ മരണാനന്തരം അദ്ദേഹത്തിെൻറ പാരമ്പര്യം തുടരുന്നതിനുള്ള മാർഗമെന്ന നിലയിൽ ഗിവ് ആൻഡ് ഗെറ്റ് ഫാൻഫെസ്റ്റിൽ അർജൈൻറൻ ഫുട്ബോൾ ഇതിഹാസത്തിന് വെർച്വൽ മാതൃകയിൽ പുതുജീവിതം നൽകുന്ന അത്യാധുനിക സംവേദനാത്മക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതു ലേലമുൾപ്പെടെയുള്ള ആസൂത്രിതമായ പരിപാടികളും പ്രശസ്തരായ അന്തർദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും ഉൾപ്പെടുന്നു.
ഖത്തർ ലോകകപ്പിെൻറ ഔദ്യോഗിക എയർലൈൻ എന്ന നിലയിൽ രാജ്യത്തെ ഫുട്ബോൾ കായികരംഗത്തെ ഉയർത്തിക്കൊണ്ടുവരികയെന്നത് ഞങ്ങളുടെ വളർച്ചയുടെയും ടൂറിസം പദ്ധതികളുടെയും ഭാഗമാണെന്നും മറഡോണയുടെ പൈതൃകം ആഘോഷിക്കുന്നത് അടുത്ത തലമുറയിലെ നിരവധി ഫുട്ബോൾ താരങ്ങൾക്ക് പ്രചോദനമായിരിക്കുമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ദോഹയിൽ നിന്നും 20 മിനുട്ട് അകലെ സ്ഥിതിെ ചയ്യുന്ന ഖത്തർ എക്സിക്യൂട്ടിവ് പ്രീമിയം ടെർമിനലിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ലോകമെമ്പാടുമുള്ള ഒന്നിലധികം അത്ലറ്റുകൾക്കും ഫുട്ബോൾ സെലിബ്രിറ്റികൾക്കും വേദി ആതിഥേയത്വം വഹിക്കുന്നുണ്ട്.
ഫാൻഫെസ്റ്റിെൻറ ഭാഗമായി ലോകകപ്പ് ഫൈനലിന് മുമ്പ് ഡീഗോ മറഡോണക്ക് ആദരാജ്ഞലി അർപ്പിക്കുന്ന ടാംഗോ ഡിയോസ് (D1OS) ?ജെറ്റ് ലേലം ചെയ്ത് ഏറ്റവും ഉയർന്ന് തുകക്ക് വിൽപന നടത്തും. ലേലത്തിൽ മറഡോണയുടെ പിൻഗാമികൾ സംഭാവന ചെയ്ത അപൂർവ ശേഷിപ്പുകളും കായിക വസ്ത്രങ്ങളും അവതരിപ്പിക്കും. ലേലത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിെൻറ 20 ശതമാനം ചാരിറ്റിക്ക് നൽകും. ആയിരക്കണക്കിനാളുകൾ ഫാൻഫെസ്റ്റ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡീഗോ മറഡോണയുമായി സംവദിക്കാൻ കഴിയുന്ന വിമാനം കാണുന്നതിനുള്ള അതുല്യമായ അനുഭവം, ഹൈടെക് ഇലക്േട്രാണിക് ഗോൾകീപ്പർക്കെതിരെ പെനാൽറ്റി ഷൂട്ട് ചെയ്യാനുള്ള അവസരം, മറഡോണ ഡോമോ, എക്സ്ക്ലൂസീവ് ലോഞ്ച്, ഫോട്ടോ ബൂത്ത്, വലിയ സ്ക്രീനിൽ തത്സമയ സംേപ്രഷണം, ഫുട്ബോൾ സെലിബ്രിറ്റികളുമായി ഇടപഴകുന്നതിനുള്ള എക്സ്ക്ലൂസിവ് ലോഞ്ച് എന്നിവയെല്ലാം ഫാൻഫെസ്റ്റിവലിനുണ്ട്. ഫാൻ ഫെസ്റ്റിനായുള്ള ടിക്കറ്റുകൾക്ക് ഡിസ്കവർ ഖത്തർ സന്ദർശിക്കുക. സാധാരണ ടിക്കറ്റുകൾക്ക് 219 റിയാലും വി.ഐ.പി ടിക്കറ്റുകൾക്ക് 1275 റിയാലുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.