ദോഹ: ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ജയവുമായി രണ്ടാം അങ്കത്തിനിറങ്ങിയ Draw for Netherlands and Ecuador. വെള്ളിയാഴ്ച രാത്രിയിൽ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ ഓറഞ്ചുപട ലീഡ് പിടിച്ചപ്പോൾ, രണ്ടാം പകുതിയിൽ ഉഗ്രവീര്യത്തോടെ തിരിച്ചടിച്ച എക്വഡോർ 49ാം മിനിറ്റിൽ എന്നർ വലൻസിയിലുടെ സ്കോർ ചെയ്ത് കളി സമനിലയിൽ അവസാനിപ്പിച്ചു.
ആദ്യ മിനിറ്റിലെ ഗോളിൽ പതറിയ എക്വഡോറിൻെറ തിരിച്ചുവരവും, മികച്ച ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ച് കരുത്തരായ ഓറഞ്ചുപടയെ വിറപ്പിക്കുന്ന കാഴ്ചകളുമായിരുന്നു കളിയുടെ പിന്നീടുള്ള മിനിറ്റുകളിൽ ഗ്രൗണ്ടിൽ കണ്ടത്. ഒന്നിലേറെ തവണ ഓഫ് സൈഡ് കെണിയിലും കുരുങ്ങി.
നായകൻ വിർജിൽ വാൻഡൈകിൻെറ നേതൃത്വത്തിൽ കുറ്റിയുറപ്പുള്ള പ്രതിരോധത്തെ വിന്യസിച്ച് 3-5-2 ഫോർമേഷനിലായിരുന്നു നെതർലൻഡ്സിൻെറ പടപ്പുറപ്പാട്. 3-4-3 ഫോർമേഷനിൽ എന്നർവലൻസിയയും ഗോൺസാലോ പ്ലാറ്റയും ചേർന്ന് എക്വഡോർ ആക്രമണ പാതയിലുമെത്തി. എന്നാൽ, ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ വീഴ്ത്തിയ എക്വഡോറിൻെർ സകല ആത്മവിശ്വാസങ്ങളും തച്ചുടക്കുന്നതായിരുന്നു ആറാം മിനിറ്റിൽ പിറന്ന ഗോൾ.
ഡേവി ക്ലാസ്സൻ, സ്റ്റീവൻ ബെർഗ്വിൻ എന്നിവരുെട ടച്ചിലൂടെ ബോക്സിന് മുന്നിലെത്തിയ പന്ത്, ആദ്യ മത്സരത്തിലെ ഹീറോ കോഡി ഗാക്പോയിലേക്ക്. ത്രികോണ മാതൃകയിൽ, വെട്ടിയൊഴിഞ്ഞ നീക്കത്തിനൊടുവിൽ എക്വഡോറിയൻ പ്രതിരോധത്തിന് മുന്നിൽ ആവശ്യമായ സ്ഥലം കണ്ടെത്തിയ ഗാക്പോ തൊടുത്ത റോക്കറ്റ് എതിർ ഗോളി ഹെർനൻ ഗാലിൻഡസിന് ഒരവസരം പോലും നൽകാതെ വലയിൽ പതിച്ചു. എതിരാളികളുടെ കണക്കു കൂട്ടലെല്ലാം തെറ്റിക്കുന്നതായിരുന്നു കളി ചൂട് പിടിക്കും മുേമ്പ നെതർലൻഡ്സ് കുറിച്ച ഗോൾ.
ആദ്യ ഗോളിനു പിന്നാലെ, ഫ്രെങ്കി ഡിയോങ്ങും ഡാലി ബ്ലിൻഡും ഉൾപ്പെടെ സൂപ്പർതാരങ്ങളുടെ മുന്നേറ്റങ്ങളിലൂടെ ഒാറഞ്ചു പട വീണ്ടും ആക്രമണം നടത്തി. പക്ഷേ, ആറാം മിനിറ്റിലെ വീഴ്ചയിൽ നിന്നും പിടിച്ചു നിന്നവർ പതിയെ താളം വീണ്ടെടുത്ത് ഓറഞ്ചുകാരെ തളച്ചു. മധ്യനിരയെ ആസൂത്രിതമായി പൂട്ടിയ എക്വഡോർ, എന്നർ വലൻസിയ, ഗോൺസാലോ പ്ലാറ്റ എന്നിവരിലൂടെ അവസരങ്ങൾ തുറന്ന് മുന്നേറി.
ഒരുഘട്ടത്തിൽ വലകുലുക്കിയെങ്കിലും റഫറിയുടെ ഓഫ്സൈഡ് വിളി നിഷേധിച്ചു. ഒടുവിൽ രണ്ടാം പകുതിയിലെ 49ാം മിനിറ്റിലായിരുന്നു എക്വഡോറിന് സമനില തുറന്നുകൊണ്ട് എന്നർ വലൻസിയ വലകുലുക്കിയത്. നിരന്തരമായി അവസരം സൃഷ്ടിച്ചു, ഷോട്ടുകൾ ഉതിർത്തും എക്വഡോർ തന്നെ കളിയിൽ മേധാവിത്വം പുലർത്തി. ഗ്രൂപ്പ് 'എ'യിൽ ഇരു ടീമുകളും നാല് പോയൻറുവീതം നേടി ഒപ്പത്തിനൊപ്പമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.