ഖത്തർ ലോകകപ്പിലെ അതിവേഗ താരങ്ങൾ; ആദ്യ ഏഴു പേരിൽ ഈ സൂപ്പർതാരമില്ല!

ഭൂമിയിലെ ഏറ്റവും വിനാശകാരിയായ ഫോർവേഡുകളിൽ ഒരാളാണ് എംബാപ്പെ. ഇത്ര ചെറുപ്പത്തിലേ ഒമ്പത് ലോകകപ്പ് ഗോളുകളാണ് അയാൾ സ്വന്തം പേരിലാക്കിയത്.

24 വർഷവും 82 ദിവസവും പ്രായമുള്ളപ്പോൾ എട്ടു ഗോളുകൾ നേടിയ പോർചുഗലിന്റെ വിഖ്യാത താരം യുസേബിയോ പിന്തള്ളപ്പെട്ടിരിക്കുന്നു. ഖത്തർ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പം അഞ്ചു ഗോളുകളുമായി എംബാപ്പെയും ഒന്നാമതുണ്ട്.

ഒരു നിമിഷാർധത്തിലെ വെട്ടിത്തിരിയലുകളിൽ കിലിയന് എന്തൊക്കെ ചെയ്തുകാട്ടാൻ കഴിയുമെന്നതിന്റെ സാക്ഷ്യമായിരുന്നു അൽ തുമാമയിലെ പ്രീ ക്വാർട്ടർ പോരാട്ടം. കണ്ണുചിമ്മിത്തുറക്കുംമുമ്പേ ബൂട്ടിൽനിന്ന് പുറപ്പെട്ട് വലയിലേക്ക് വെടിയുണ്ട കണക്കെ പാഞ്ഞുകയറിയ രണ്ടു ഗോളുകളിൽ അവന്റെ ശൗര്യം മുഴുവനുമുണ്ടായിരുന്നു. എന്നാൽ, ലോകകപ്പിലെ അതിവേഗ താരങ്ങളുടെ പട്ടികയിൽ ആദ്യ ഏഴു സ്ഥാനങ്ങളിൽ ഈ സൂപ്പർതാരത്തിന്‍റെ പേരില്ല. ലീഗ് വണ്ണിൽ സീസണിലെ ഏറ്റവും വേഗമേറിയ താരമാണെങ്കിലും ലോകകപ്പിൽ താരം പിന്നിലാണ്.

ഘാനയുടെ കമാലുദ്ദീൻ സുലൈമാനയാണ് ഏറ്റവും വേഗതയേറിയ താരം. 22.18 എം.പി.എച്ച്. സ്പോർട്സ് വെബ്സൈറ്റായ ദി അത്ലറ്റിക്സാണ് ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും വേഗതയേറിയ താരങ്ങളെ കണ്ടെത്തിയത്. സ്പെയിനിന്‍റെ നികോ വില്യംസാണ് രണ്ടാമത് (22.12 എം.പി.എച്ച്). പട്ടികയിൽ എട്ടാമതാണ് എംബാപ്പെ (21.93 എം.പി.എച്ച്).

അതിവേഗ താരങ്ങളുടെ പട്ടിക ഇപ്രകാരമാണ്;

1. കമാലുദ്ദീൻ സുലൈമാനെ (ഘാന) -22.18 mph

2. നികോ വില്യംസ് (സ്പെയിൻ) -22.12 mph

3. ഡേവിഡ് റൗം (ജർമനി) -22.00 mph

4. അന്റോയിൻ റോബിൻസൺ (യു.എസ്) - 21.99 mph

5. ഡാനിയൽ ജെയിംസ് (വെയിൽസ്) -21.99 mph

6. അഷ്ഫറ് ഹക്കീമി (മൊറോക്കോ) -21.93 mph

7. ഇസ്മായില സാർ (സെനഗൽ) - 21.93 mph

8. കിലിയൻ എംബാപ്പെ (ഫ്രാൻസ്) -21.87 mph

Tags:    
News Summary - Fastest Players Of World Cup 2022 Revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.