ഫിഫ പേടിപ്പിച്ചു; 'വൺ ലവ്' ആംബാൻഡ് ധരിക്കുന്നതിൽ നിന്ന് പിന്മാറി ഏഴ് യൂറോപ്യൻ നായകൻമാർ

എൽ.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് 'വൺ ലൗ' എന്ന് രേഖപ്പെടുത്തിയ ആംബാൻഡ് ധരിച്ച് ലോകകപ്പിൽ കളിക്കാനിറങ്ങുമെന്ന് യൂറോപ്പിൽ നിന്നുള്ള ചില ടീമുകളുടെ നായകൻമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ സ്വവര്‍ഗാനുരാഗമടക്കമുള്ളവ നിയമവിരുദ്ധമാക്കിയത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ അടക്കമുള്ളവരുടെ നീക്കം. ഇന്ന് ഇറാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കുമെന്ന് ഹാരി കെയ്ൻ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ, യൂറോപ്പിൽ നിന്നുള്ള ഏഴ് ടീമുകളും ആ തീരുമാനത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്മാരാണ് തീരുമാനം മാറ്റിയത്. ഏഴ് ടീമുകളും സംയുക്ത പ്രസ്താവന നടത്തിയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.

ഫിഫയുടെ സമ്മർദ്ദമാണ് പിന്മാറ്റത്തിന് പിന്നിൽ. വൺ ലവ് ആംബാൻഡ് ധരിച്ചെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഫിഫ അറിയിക്കുകയായിരുന്നു. നായകൻമാർ ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയാൽ മത്സരം തുടങ്ങിയ ഉടൻ തന്നെ അവർക്കെതിരെ മഞ്ഞക്കാർഡ് ഉയർത്തേണ്ടിവരുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകി. അതോടെ നായകൻമാർ പിന്മാറുകയും ചെയ്തു. അതേസമയം, ഫിഫയുടെ നിലപാടിൽ കടുത്ത നിരാശയുണ്ടെന്ന് ഡച്ച് ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.

Tags:    
News Summary - FIFA's pressure; Seven European World Cup captains ditch One Love arm band

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.