ദോഹ: ലൈംഗിക ന്യൂനപക്ഷങ്ങളടക്കമുള്ളവരെ പിന്തുണക്കുന്ന 'മഴവിൽ' പോസ്റ്ററുകളും ബാനറുകളും ലോകകപ്പ് ഫുട്ബാൾ വേദിയിൽ അനുവദിച്ച് ഫിഫ. ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന ബാനറുകളും അനുവദിക്കും.
'വുമൺ, ലൈഫ്, ഫ്രീഡം' എന്നെഴുതിയ ബാനറുകൾ ഖത്തർ അധികാരികൾ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നു. മഴവിൽ ബാനറുകളും തടഞ്ഞു.
സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്ന 'വൺ ലവ്' ആംബാൻഡുകൾ ധരിക്കാൻ വെയ്ൽസ്, ഇംഗ്ലണ്ട്, ബെൽജിയം, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഡെന്മാർക് തുടങ്ങിയ ടീമുകൾ തീരുമാനിച്ചിരുന്നെങ്കിലും ഫിഫ കർശനമായി ഇടപെട്ട് വിലക്കുകയായിരുന്നു. അനുവദനീയമായ സാധനങ്ങൾ സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകുന്നത് തടയില്ലെന്ന് ഉറപ്പുലഭിച്ചതായി ഫിഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.