ഫി​ഫ ലോ​ക​ക​പ്പ്; കൂ​ടു​ത​ൽ ടി​ക്ക​റ്റ്‌ ക​ര​സ്ഥ​മാ​ക്കി​യ​തി​ൽ സൗ​ദി മൂ​ന്നാ​മ​ത്

റി​യാ​ദ്: ദോ​ഹ​യി​ൽ ഞാ​യ​റാ​ഴ്ച കി​ക്ക് ഓ​ഫ് ചെ​യ്യു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ രാ​ജ്യ​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ സൗ​ദി​യി​ൽ നി​ന്നു​ള്ള​വ​ർ മൂ​ന്നാം സ്ഥാ​ന​ത്ത്.

ലോ​ക​ക​പ്പ് 2022ന്റെ ​ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 9,47,846ൽ ​പ​രം ടി​ക്ക​റ്റു​ക​ളാ​ണ് ഖ​ത്ത​റി​ലു​ള്ള​വ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. 1,46,616 ടി​ക്ക​റ്റു​ക​ൾ നേ​ടി യു.​എ​സ് ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ൾ ര​ണ്ടാ​മ​തും 1,23,228 ടി​ക്ക​റ്റു​ക​ളു​മാ​യി സൗ​ദി കാ​ൽ​പ​ന്ത് ആ​രാ​ധ​ക​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി.

അ​ർ​ജ​ന്റീ​ന - സൗ​ദി അ​റേ​ബ്യ, അ​ർ​ജ​ന്റീ​ന - മെ​ക്സി​കോ, ഇം​ഗ്ല​ണ്ട് - അ​മേ​രി​ക്ക, പോ​ള​ണ്ട് - അ​ർ​ജ​ന്റീ​ന മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ഞ്ഞ​ത്. കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യ​തും ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ത​ന്നെ.

ആ​തി​ഥേ​യ ടീ​മാ​യ ഖ​ത്ത​റും എ​ക്വ​ഡോ​റും ത​മ്മി​ലു​ള്ള ആ​ദ്യ ഗ്രൂ​പ് മ​ത്സ​ര​ത്തോ​ടെ ഞാ​യ​റാ​ഴ്ച ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. വ്യാ​ഴാ​ഴ്‌​ച വ​രെ 31 ല​ക്ഷ​ത്തി​ൽ​പ​രം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​തെ​ന്ന് ഖ​ത്ത​ർ ഫി​ഫ ലോ​ക​ക​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ നാ​സ​ർ അ​ൽ-​ഖാ​തി​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​വ​രി​ൽ നാ​ലാം സ്ഥാ​നം മു​ത​ൽ താ​ഴോ​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക ചു​വ​ടെ: ബ്രി​ട്ട​ൻ (91,632 ടി​ക്ക​റ്റു​ക​ൾ), മെ​ക്സി​കോ (91,137), യു.​എ.​ഇ (66,127), അ​ർ​ജ​ന്റീ​ന (61,083), ഫ്രാ​ൻ​സ് (42,287), ബ്ര​സീ​ൽ (39,546), ജ​ർ​മ​നി (38,117).

ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ജ​ർ​മ​നി, പോ​ള​ണ്ട്, മെ​ക്സി​കോ, കാ​ന​ഡ എ​ന്നി​വ​രോ​ടൊ​പ്പം സൗ​ദി ഫു​ട്ബാ​ൾ ടീ​മും ഖ​ത്ത​റി​ലെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നാം ഗ്രൂ​പ്പി​ലാ​ണ് സൗ​ദി ദേ​ശീ​യ ടീം ​ക​ളി​ക്കു​ന്ന​ത്. അ​ർ​ജ​ന്റീ​ന, പോ​ള​ണ്ട്, മെ​ക്സി​കോ എ​ന്നി​വ​യാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ.

സൗ​ദി​യു​ടെ ആ​ദ്യ മ​ത്സ​രം ന​വം​ബ​ർ 22ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ർ​ജ​ന്റീ​ന​യു​മാ​യാ​ണ്. ന​വം​ബ​ർ 26ന് ​പോ​ള​ണ്ടു​മാ​യും 30-ന് ​മെ​ക്സി​കോ​യു​മാ​യും സൗ​ദി ടീം ​ഏ​റ്റു​മു​ട്ടും.

Tags:    
News Summary - FIFA World Cup; Saudi Arabia third in terms of ticket sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.