വിവാഹഭ്യർഥനകളുടെ പ്രളയം, കുതിച്ചുകയറി ഫോളോവേഴ്സ്; ആരാധക സ്നേഹത്തിൽ വീർപ്പുമുട്ടി കൊറിയൻ താരം

ആരാധക സ്നേഹത്തിൽ വീർപ്പുമുട്ടിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ താരം ചോ ഗ്യു സങ്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന താരങ്ങളിലൊരാളായി 24കാരൻ സ്ട്രൈക്കർ മാറിക്കഴിഞ്ഞു. ഖത്തറിലെത്തുമ്പോൾ 20,000 മാത്രമായിരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ 2.2 മില്യണും കടന്ന് കുതിക്കുകയാണ്. 

ഇതിനിടെ വിവാഹഭ്യർഥനകളുടെ പ്രളയം കൂടിയായതോടെ താരത്തിന് മൊബൈൽ ഫോൺ ഓഫാക്കി വെക്കേണ്ടി വന്നെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിനിടെ താരത്തിന്റേതായി പുറത്തുവന്ന വിഡിയോ എട്ട് ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വിഡിയോ ട്വിറ്ററിൽ വന്നതോടെ അതിന് ഏഴ് ദശലക്ഷത്തിലധികം ​കാഴ്ചക്കാരുണ്ടായി. ടിക് ടോകിൽ 'ചോ ഗ്യു സങ്' എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്ത വിഡിയോ കണ്ടതാകട്ടെ 300 ദശലക്ഷത്തിലധികം പേർ!.

ഘാനക്കെതിരെ നടന്ന മത്സരത്തിൽ മൂന്ന് മിനിറ്റിനിടെ രണ്ട് ഹെഡർ ഗോളുകൾ നേടിയതോടെയാണ് ചോ ഗ്യു സങ് ശ്രദ്ധ നേടിയത്. കഴിഞ്ഞ ദിവസം ബ്രസീലിനോട് 4-1ന് തോറ്റ് ടീം പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു. 

Tags:    
News Summary - Flood of marriage proposals, surge of followers; The Korean star is overwhelmed with fan love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.