ദോഹ: ഞായറാഴ്ച വൈകുന്നേരം ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്ബാൾ ഫൈനലിന് സാക്ഷിയാവാൻ ഇന്ത്യൻ താരനിരയും. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ മുതൽ മോഹൻ ലാൽ വരെയുള്ള താരനിര ഇന്ത്യയിൽ നിന്നും ലോകകപ്പ് വേദിയിലെത്തുന്നുണ്ട്.
ലോകകപ്പിൻെറ സമാപന വേദിയായ ലുസൈൽസ്റ്റേഡിയത്തിൽ വിജയികൾക്കുള്ള ട്രോഫിയുടെ അനാവരണം നടി ദീപിക പദുകോൺ നിർവഹിക്കുമെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. സൂചനകൾ ശരിയാണെങ്കിൽ, 92 വർഷം ചരിത്രമുളള ലോകകപ്പിൽ ഒരു ഇന്ത്യക്കാരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി മാറും.
നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം തന്നെ ലോകകപ്പ് നഗരിയിലെത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഖത്തറിന് ആശംസ അറിയിച്ചുകൊണ്ട് മോഹൻലാൽ പുറത്തിറക്കിയ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.