ഫ്ര​ഞ്ച്​ ക്യാ​പ്​​റ്റ​ൻ ​ഹ്യൂ​ഗോ ലോ​റി​സ്​ ഇം​ഗ്ല​ണ്ടി​ൻെ​റ ഹാ​രി കെ​യ്​​നി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

ഹാരീ.. നിനക്ക് അഭിമാനിക്കാം, തലയുയർത്തി നടക്കാം; പിന്തുണയുമായി ലോറിസ്

ദോഹ: ഫ്രാൻസിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിർണായകമായ പെനാൽറ്റി പാഴാക്കിയതിന് ശേഷം ഹാരികെയ്നുമായി സംസാരിച്ചതായും ഖത്തറിലെ നിരാശയിൽ നിന്ന് വേഗത്തിൽ കരകയറാൻ ടോട്ടനാമിലെ സഹതാരത്തിന് പിന്തുണ നൽകിയതായും ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്.

മത്സരശേഷം ഞങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹം നിരാശയിലാണ്. ഈ സാഹചര്യത്തിൽ ഹാരിക്ക് വിശ്രമം ആവശ്യമാണ് -2013 മുതൽ ടോട്ടൻഹാം ഗോൾകീപ്പറായ ലോറിസ് പറഞ്ഞു.

ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിെൻറ ആശ്വാസഗോൾ കെയ്ൻ നേടിയ പെനാൽറ്റിയിലൂടെയായിരുന്നു കണ്ടെത്തിയത്. കളിയുടെ അവസാന സമയത്ത് ലഭിച്ച പെനാൽറ്റി പുറത്തേക്കടിച്ച് സമനില പിടിക്കാനുള്ള സുവർണാവസരം കെയ്ൻ കളഞ്ഞ് കുളിച്ചു.

ഇംഗ്ലീഷ് ടീമിനെ സംബന്ധിച്ചും ഹാരിക്കും ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. പക്ഷേ ഈ ലോകകപ്പിൽ ടീമിനായി ചെയ്തതിൽ അദ്ദേഹത്തിന് അഭിമാനിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. മെസ്സി, റൊണോൾഡോ, എംബാപ്പെ തുടങ്ങിയ മുൻനിര കളിക്കാർ തങ്ങളുടെ കരിയറിൽ നിർണായകമായ പെനാൽറ്റികൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്.

ഹാരി തൻെറ തലയുയർത്തിപ്പിടിക്കുമെന്നും ടോട്ടനത്തെയും ദേശീയ ടീമിനെയും സഹായിക്കുമെന്നും സംശയമില്ലാതെ പറയാൻ കഴിയും. ലോകകപ്പിന് ശേഷം െബ്രൻറ്ഫോർഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഡിസംബർ 26ന് ഇരു താരങ്ങളും ടീമിനൊപ്പം ചേരും.

Tags:    
News Summary - Harry.. you can be proud and walk tall; Lloris with support to Harry Kane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.