ദോഹ: ലോകകപ്പ് ഫുട്ബാളിൽ നോക്കൗട്ട് പ്രതീക്ഷകൾ തളിർക്കുകയും പൊലിയുകയും ചെയ്യുന്ന ഗ്രൂപ് റൗണ്ടിലെ രണ്ടാംഘട്ട മത്സരങ്ങൾക്ക് തുടക്കമായപ്പോൾ ഇറാന് വിജയാരവവും ആതിഥേയരായ ഖത്തറിന് തുടർതോൽവിയുടെ നിരാശയും. വെയ്ൽസിനെ മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ ഇറാൻ ഗ്രൂപ് ബിയിൽ ആദ്യ ജയം സ്വന്തമാക്കിയപ്പോൾ ഗ്രൂപ് എയിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി ഖത്തർ പുറത്താകലിന്റെ വക്കിലാണ്. സെനഗാൾ ആണ് 3-1ന് ഖത്തറിനെ തോൽപിച്ചത്. ആദ്യ കളിയിൽ നെതർലൻഡ്സിനോട് തോറ്റിരുന്ന സെനഗാൾ വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. ബൗലായെ ദിയ (41), ഫമാറ ദിയേദിയു (48), ബാംബ ദിയെങ് (84) എന്നിവരാണ് സെനഗാളിന്റെ ഗോളുകൾ നേടിയത്. ഖത്തറിന്റെ ആശ്വാസഗോൾ 78ാം മിനിറ്റിൽ മുഹമ്മദ് മുൻതാരി കണ്ടെത്തി.
നേരത്തേ, ആദ്യ കളിയിൽ ഇഞ്ചുറി സമയത്ത് നേടിയ രണ്ടു ഗോളുകളിലാണ് ഇറാൻ വെയ്ൽസിനെതിരെ ജയം സ്വന്തമാക്കിയത്. റൗസ്ബഹ് ചെഷ്മി (90+8) റമിൻ റെസാഇയാൻ (90+11) എന്നിവരായിരുന്നു സ്കോറർമാർ. വെയ്ൽസിന്റെ ഗോൾ കീപ്പർ വെയ്ൻ ഹെന്നസി 86ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായി.
ഇന്നത്തെ കളി
വൈകീട്ട് 3.30
തുനീഷ്യ ആസ്ട്രേലിയ
........................................................................................
വൈകീട്ട് 6.30
പോളണ്ട് സൗദി അറേബ്യ
........................................................................................
രാത്രി 9.30
ഫ്രാൻസ് ഡെന്മാർക്
........................................................................................
രാത്രി 12.30
അർജന്റീന മെക്സികോ സ്പോർട്സ് 18ലും സ്പോർട്സ്
18 എച്ച്.ഡിയിലും ജിയോ സിനിമയിലും തത്സമയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.