ഏറ്റവും മികച്ച പ്രകടനവുമായി കളം നിറഞ്ഞിട്ടും ആദ്യ പകുതി അവസാനിക്കാനിരിക്കെ ക്രിസ്റ്റ്യൻ പുലിസിച് നേടിയ ഗോളിൽ യു.എസ് ജയവും നോക്കൗട്ട് യോഗ്യതയുമായി മടങ്ങിയ കളി ഇറാൻ താരങ്ങൾക്ക് ഇരുട്ടടിയാകുമോ? കളി തുടങ്ങുംമുന്നേ രാഷ്ട്രീയം ജയിച്ച പോരാട്ടത്തിനു പിന്നാലെ കഥകൾ പ്രചരിക്കുകയാണ്. കളി ജയിച്ചില്ലെങ്കിൽ താരങ്ങളുടെ കുടുംബങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന തരത്തിലായിരുന്നു പ്രചാരണം. പാശ്ചാത്യ മാധ്യമങ്ങൾ തുടക്കമിടുകയും ഏറ്റുപിടിക്കുകയും ചെയ്ത വാർത്തകൾ ഇറാൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
വെയിൽസിനെ തോൽപിച്ച് കളിയിൽ തിരിച്ചെത്തിയ ഇറാന് യു.എസിനെതിരെ ജയിക്കാനായാൽ പ്രീ ക്വാർട്ടർ കടക്കാമായിരുന്നു. ജീവന്മരണ പോരാട്ടം കണ്ട മൈതാനത്തു പക്ഷേ, ഒരു പണത്തൂക്കം മുന്നിൽനിന്ന യു.എസ് മനോഹര നീക്കത്തിനൊടുവിൽ ഏക ഗോൾ ജയം പിടിച്ചു. ഇതിനു പിന്നാലെയാണ് ഇത്തരം വാർത്തകൾ സജീവമായത്.
ഇറാന്റെ ആദ്യ മത്സരത്തിൽ ദേശീയ ഗാനം താരങ്ങൾ ഏറ്റുചൊല്ലാത്തത് വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.എസിനെതിരെ കളി തോറ്റത്. യു.എസിനെതിരായ മത്സരത്തിൽ താരങ്ങൾ ദേശീയ ഗാനം ഏറ്റുചൊല്ലി. തൊട്ടുമുമ്പ് വെയിൽസിനെതിരായ കളിയിലും ദേശീയ ഗാനം ചൊല്ലി.
യു.എസിനെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. എതിരാളികളുടെ കരുത്തിനൊപ്പം നിർഭാഗ്യം കൂടി വഴിമുടക്കിയതാണ് വില്ലനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.