ദോഹ: 40000ലധികം വരുന്ന ആരാധകരെ സാക്ഷിയാക്കി, ലോക ജേതാക്കളായ ഒരുനിര ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിെൻറ ആഘോഷ വേദി തുറന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ഉദ്ഘാടനം നിർവഹിച്ചു.
കോർണിഷിൽ ആകാശത്ത് വർണവിസ്മയമേകി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും േഡ്രാൺ ഡിസ്പ്ലേയും, സംഗീതേപ്രമികളെ ആവേശത്തിലാഴ്ത്തി. മലൂമയും മിരിയം ഫാരെസും സംഘവും ഉദ്ഘാടനച്ചടങ്ങുകൾക്ക് കൊഴുപ്പേകി.
ഔദ്യോഗിക ഉദ്ഘാടനം രാത്രി എട്ടിനായിരുന്നെങ്കിലും വൈകുന്നേരം നാല് മണി മുതൽ ഫാൻ ഫെസ്റ്റിവലിലേക്ക് കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ ആരാധകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പലവിധ വേഷവിധാനങ്ങളോടെ ആയിരക്കണക്കിനാളുകളാണ് ഫെസ്റ്റിവലിനെത്തിയത്. പഴയതും പുതിയതുമായ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയുള്ള ഡി.ജെ ആരാധകരെ ആവേശം കൊള്ളിച്ചു.
ഏഴ് മണിക്ക് കൂറ്റൻ സ്ക്രീനിൽ ദോഹ കോർണിഷിെൻറ മനോഹര ദൃശ്യത്തോടൊപ്പം 'വെൽക്കം ടു ദോഹ' ഷോ ആരംഭിച്ചു. തുടർന്ന് വെള്ളവും മൂടൽമഞ്ഞും ലേസർഷോയും േഡ്രാണുകൾ, പറക്കുന്ന അക്രോബാറ്റുകൾ, കരിമരുന്ന് പ്രയോഗം എന്നിവയ സമർത്ഥമായി സംയോജിപ്പിച്ച 30 മിനുട്ട് കാഴ്ച ആരാധകരുടെ മനം നിറച്ചു.
ഫാൻ ഫെസ്റ്റിവൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ ലോകകപ്പ് ഇതിഹാസങ്ങളുടെ സാന്നിധ്യം ഫാൻ ഫെസ്റ്റിവലിനെത്തിയ ആരാധകരെ ആവേശഭരിതരാക്കി. ബെബെറ്റോ, കഫു, റോബർട്ടോ കാർലോസ്, മാർക്കോ മറ്റരാസി, അലസാേന്ദ്രാ ദെൽപിയറോ, ലോതർ മത്തേയൂസ്, ഡിസൈലി, ഡേവിഡ് െട്രസഗ്വ തുടങ്ങി നിരവധി ഇതിഹാസ താരങ്ങളാണ് വേദിയിൽ അണിനിരന്നത്.
ലോകകപ്പ് ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പും തുടർന്ന് വേദിയിലെത്തി. ഓരോ താരങ്ങളും കപ്പ് കയ്യിലേന്തി അവരുടെ ഐക്കണിക് സെലിേബ്രഷൻ ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ ആരാധകർ ഹർഷാരവം മുഴക്കി. ബെബെറ്റോയുടെ, കുഞ്ഞിനെ താലോലിക്കുന്ന ആഘോഷത്തെ അനുസ്മരിപ്പിച്ച് ലോക കിരീടത്തെ താലോലമാട്ടിയപ്പോൾ ആരാധകർ ആർപ്പുവിളിച്ചു.
ലോകകപ്പിെൻറ മിടിക്കുന്ന ഹൃദയമാണ് ഫിഫ ഫാൻ ഫെസ്റ്റിവലെന്ന് ഉദ്ഘാടന സംസാരത്തിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്ന ആരാധകരിൽ ഏറെ അഭിമാനിക്കുകയാണെന്നും ലോകം ദോഹയിൽ ഒരുമിച്ചിരിക്കുകയാണെന്നും ഈ നിമിഷം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്നും ഇൻഫാൻറിനോ കൂട്ടിച്ചേർത്തു.
സംസാരത്തിനിടെ ഇന്ത്യക്കാരെയടക്കം ഓരോ രാജ്യത്ത് നിന്നുള്ള ആരാധകരെ വിളിച്ച് ഫിഫ പ്രസിഡൻറ് അഭിസംബോധന ചെയ്തതും പ്രത്യേകം കൈയടി നേടി.
ദോഹ: ഫിഫ ഫാൻ സോൺ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ഏറെ വികാരാധീനനായി.
'ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്ന നമ്മുടെ സ്വപ്നത്തെ ആരും വിശ്വസിച്ചില്ല. സ്വപ്നം അത് യാഥാർത്ഥ്യമായിരിക്കുകയാണിപ്പോൾ. പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അഭിമാനവും ഈ നിമിഷം ഞാനനുഭവിക്കുകയാണ്. ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു നമ്മൾ 12 വർഷം ചെലവഴിച്ചത്. ഞാനിത് വരെ കണ്ടെതിൽ ഏറ്റവും വലിയ ജനക്കൂട്ടമാണ് എനിക്ക് മുന്നിലുള്ളത്.
നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്'- അൽ തവാദി പറഞ്ഞു. ലോക പ്രശസ്ത ഗായകരായ മലൂമയും മിർയം ഫാരെസും ഒരുമിച്ച് ഫാൻ ഫെസ്റ്റിവൽ ഔദ്യോഗിക ഗാനങ്ങളിലൊന്നായ ടുകോഹ് ടാക ആലപിച്ചു. നികി മിനാജും ഇവർക്കൊപ്പം ചേർന്നു. നവംബർ 18നാണ് ഈ ഗാനം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.