മ​ത്സ​ര ശേ​ഷം ല​യ​ണ​ൽ മെ​സ്സി​യെ ആ​േ​ശ്ല​ഷി​ക്കുന്ന കോ​ച്ച്​ ല​യ​ണ​ൽ സ്​​ക​ലോ​ണി

ആഘോഷത്തിന്റെ സമയമാണ്, പക്ഷേ ഇവിടം കൊണ്ടവസാനിച്ചിട്ടില്ല -സ്കലോണി

ദോഹ: ചരിത്ര വിജയത്തോടെ സെമിയും കടന്ന് ഫൈനലിൽ പ്രവേശിച്ചതിൻെറ ആഘോഷത്തിലാണ് അർജൻറീന ടീം. ഈ ആഘോഷം ഇവിടംകൊണ്ട് അവസാനിക്കില്ലെന്നും ഫൈനലിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണെന്നും കോച്ച് ലയണൽ സ്കലോണി വ്യക്തമാക്കുന്നു.

'ഫൈനലിലെത്തിയെങ്കിലും നേരത്തെ തന്നെ ആവേശഭരിതനാകാതിരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഏതൊരു അർജൻറീനക്കാരനും സ്വപ്നം കാണുന്ന നേട്ടത്തിനരികിലാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ ആഘോഷങ്ങളെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല' - െക്രായേഷ്യക്കെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സ്കലോണി പറഞ്ഞു.

ലൂക്ക മോഡ്രിച്ചിെൻറ ടീം ആധിപത്യം പുലർത്തിയതിന് ശേഷം അർജൻറീന ടീം നന്നായി പ്രതികരിച്ചുവെന്ന് സ്കലോണി ചൂണ്ടിക്കാട്ടി. സൗദി അറേബ്യക്കെതിരായ തോൽവിക്ക് ശേഷം ആരാധകരുടെ വലിയ പിന്തുണക്ക് നന്ദിയുണ്ടെന്നും അവരെ അഭിനന്ദിക്കുന്നതായും അതിൽ നിന്ന് ടീം പ്രചോദനമുൾക്കൊണ്ടതായും അദ്ദേഹം വിശദീകരിച്ചു.

ക്രൊ​യേ​ഷ്യ​ക്കെ​തി​രെ അ​ർ​ജ​ൻ​റീ​ന​യു​ടെ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ യൂ​ലി​യ​ൻ അ​ൽ​വാ​ര​സ്​

 ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ആളുകൾ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. എല്ലാവരും നൽകിയ പിന്തുണ ഞങ്ങൾ അനുഭവിച്ചു. സമാനകളില്ലാത്ത പിന്തുണയാണ് ലഭിച്ചത്. ഞങ്ങൾ എല്ലാവരും വെള്ളയുടെയും സെലസ്റ്റിയലിെൻറയും ആരാധകരാണ്.

ടൂർണമെൻറിെൻറ ഒരു അവസാനഘട്ടം ഇനിയും ബാക്കിയുണ്ടെന്ന് പ്രസ്താവിച്ച സ്കലോണി, ഡിസംബർ 18 ഞായറാഴ്ച എന്താണ് വരാനിരിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ആവർത്തിച്ചു.

Tags:    
News Summary - It's time to celebrate, but it's not over yet -Scaloni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.