ദോഹ: പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 10 കളിക്കാർ പങ്കാളികളായിക്കൊണ്ട് 27 പാസുകൾക്കൊടുവിൽ അർജൻറീനക്കായി ഗോൾ നേടിയ പയ്യനെ ഓർമയുണ്ടോ. പ്രീ ക്വാർട്ടറിൽ ഉയരത്തിൽ വമ്പന്മാരായ ആസ്േത്രലിയക്കെതിരെ അവരുടെ ഗോൾകീപ്പറിൽ നിന്നും പന്ത് റാഞ്ചിയെടുത്ത് കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗിലൂടെ ക്വാർട്ടറിലേക്കുള്ള വിജയഗോളൊരുക്കിയ താരവും 22കാരനായിരുന്ന ജൂലിയൻ അൽവാരസ് എന്ന ചെറുപ്രായക്കാരനായിരുന്നു. ആൽബിസെലസ്റ്റകളുടെ മുന്നേറ്റനിരയിൽ ലൗതാരോ മാർട്ടിനെസിനെ പിന്തള്ളി ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇപ്പോൾ അൽവാരസ്. ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നായി ഇതുവരെ രണ്ട് ഗോളുകൾ അൽവാരസ് നേടിക്കഴിഞ്ഞു.
സ്പെയിനിലെ കൊർദോബക്കടുത്ത കാൽചിൻ ഗ്രാമത്തിലായിരുന്നു അൽവാരസിെൻറ കുട്ടിക്കാലം. കേവലം 2000 മാത്രമായിരുന്നു അവിടെത്തെ ജനസംഖ്യ. മുതിർന്ന കുട്ടികൾക്കൊപ്പം വളരെ ചെറുപ്രായത്തിൽ തന്നെ അൽവാരസ് ഫുട്ബോൾ കളിക്കാൻ ആരംഭിച്ചിരുന്നു. ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രം ഏറെ നേരം സമയം ചെലവഴിച്ചിരുന്നുവെന്ന് അൽവാരസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. കുഞ്ഞു എട്ടുകാലി എന്നർഥം വരുന്ന 'എൽ അരാനിറ്റ' എന്നായിരുന്നു ചെറുപ്പത്തിൽ അൽവാരസിെൻറ വിളിപ്പേര്. നാല് വയസ്സിന് മുമ്പ് തന്നെ പിച്ചിൽ പന്തിന് പിന്നാലെ പായുന്ന അൽവാരസിനെ കൂട്ടുകാരാണ് ആ പേര് വിളിച്ചത്.
അൽവാരസിെൻറ മികവ് ആ ഗ്രാമത്തിലെ പരസ്യമായ രഹസ്യമായിരുന്നു. ചെറുപ്രായത്തിൽ തന്നെ നിരവധി ഗോളുകളാണ് അൽവാരസ് നേടിയത്. ഇത് വമ്പൻ ക്ലബുകളുടെ ശ്രദ്ധ അവനിലേക്കടുപ്പിച്ചു. എന്നാലും 15 വയസ്സ് വരെ കാൽചിനിൽ തന്നെയായിരുന്നു അൽവാരസ് ജീവിച്ചത്.
റയൽ മാഡ്രിഡ് നടത്തിയ ട്രയലിൽ അൽവാരസ് വിജയിച്ചെങ്കിലും നിയമങ്ങളിൽ വന്ന മാറ്റങ്ങൾ അവനെ നൂറ്റാണ്ടിലെ ക്ലബിലേക്കെത്തിക്കുന്നതിൽ നിന്നും തടഞ്ഞു. ബാഴ്സലോണയായിരുന്നു എനിക്ക് പ്രിയമെന്നും മെസ്സിയായിരുന്നു റോൾമോഡലെന്നും അൽവാരസ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
കൗമാരക്കാരനായിരിക്കെ ലയണൽ മെസ്സിയായിരുന്നു അൽവാരസിെൻറ റോൾ മോഡൽ. ഒരിക്കൽ മെസ്സിയുടെ കൂടെ ഫോട്ടോയെടുക്കാനുള്ള ഭാഗ്യവും അൽവാരസിന് ലഭിച്ചിരുന്നു. എന്നാൽ അന്നൊന്നും മെസ്സിക്കൊപ്പം ദേശീയടീമിലിടം പിടിക്കുമെന്ന് നിശ്ചയമില്ലായിരുന്നു. അർജൈൻറൻ ലീഗിൽ റിവർപ്ലേറ്റിനായി ഗോളുകളടിച്ച് കൂട്ടിയ അൽവാരസിൽ ഇതിനകം പരിശീലകൻ സ്കലോണിയുടെ ശ്രദ്ധ പതിഞ്ഞിരുന്നു.
അങ്ങനെ കഴിഞ്ഞ വർഷം ജൂലിയൻ അൽവാരസിെൻറ മെസ്സിക്കൊപ്പം കളിക്കുകയെന്ന ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു. അതിന് മുമ്പ് കോപ്പ അമേരിക്ക നേടിയ അർജൈൻറൻ സ്ക്വാഡിലും അൽവാരസ് അംഗമായിരുന്നു. 2021ൽ സീനിയർ ടീമിനായി അരങ്ങേറിയ അൽവാരസ് 16 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.
2018ൽ റിവർപ്ലേറ്റിൽ ആരംഭിച്ച സീനിയർ കരിയർ 2022 വരെ തുടർന്ന അൽവാരസ് 74 മത്സരങ്ങളിൽ നിന്നായി 34 തവണ ലക്ഷ്യം കണ്ടു. ഈ വർഷത്തെ ട്രാൻസ്ഫർ വിപണിയിൽ 14 ദശലക്ഷം യൂറോക്ക് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയ താരം 12 മത്സരങ്ങളിൽ 3 ഗോളുകൾ നേടി വാർത്തകളിലിടം നേടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.