ഫൈനലിലെ പെനാൽറ്റി നഷ്ടം; ഫ്രഞ്ച് താരങ്ങൾക്കു നേരെ വംശീയാധിക്ഷേപം

അർജന്റീനക്കെതിരെ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മുൻനിര താരങ്ങൾക്കെതിരെ ഫ്രാൻസിൽ വംശീയാധിക്ഷേപം. മുന്നേറ്റനിരയിലെ കിങ്സ്‍ലി കോമാൻ, മിഡ്ഫീൽഡർ ഒറേലിയൻ ഷുവാമേനി എന്നിവ​രാണ് കടുത്ത വംശവെറിക്കിരയായത്.

ഷൂട്ടൗട്ടി​ലേക്ക് നീണ്ട കളിയിൽ ഫ്രാൻസിനായി കിക്കെടുത്ത കോമാന്റെ ഷോട്ട് അർജന്റീന കീപർ മാർടിനെസ് തടുത്തിട്ടപ്പോൾ ഷുവാമേനി പുറത്തേക്കടിക്കുകയായിരുന്നു. മറുവശത്ത്, കിക്കെടുത്ത എല്ലാവരും ഗോളാക്കി അർജന്റീന 4-2ന് കളി ജയിച്ച് കപ്പുമായി മടങ്ങി.

വംശീയ പരാമർശത്തെ തുടർന്ന് കോമാന് പിന്തുണ അറിയിച്ച് സ്വന്തം ക്ലബായ ബയേൺ മ്യൂണിക് രംഗത്തെത്തി. ''ബയേൺ മ്യൂണിക് കുടുംബം അങ്ങേക്കു പിന്നിൽ ഉറച്ചുനിൽക്കുന്നു, രാജാവേ. കളിയിലോ നമ്മുടെ സമൂഹത്തിലോ വംശവെറിക്ക് ഇടമി​ല്ല''- എന്നായിരുന്നു ക്ലബ് ട്വീറ്റ് ചെയ്തത്.

2020 യൂറോ ഫൈനലിൽ ഇറ്റലിക്കു മുന്നിൽ കീഴടങ്ങിയതിനു പിന്നാലെ മാർകസ് റാഷ്ഫോഡ്, ജേഡൺ സാഞ്ചോ, ബുകായോ സാക എന്നിവർക്കുനേരെ വംശീയാധിക്ഷേപമുയർന്നിരുന്നു. അന്നും ഷൂട്ടൗട്ടിൽ മൂന്നു താരങ്ങളും​ പെനാൽറ്റി നഷ്ടപ്പെടുത്തി.

സമീപകാല ഫുട്ബാളിലെ ഏറ്റവും മികച്ച പോരാട്ടം കണ്ട ലോകകപ്പ് ഫൈനലിൽ രണ്ടു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ഫ്രാൻസ് തിരിച്ചെത്തിയത്. എംബാപ്പെ മാജികിൽ രണ്ടെണ്ണം തിരി​ച്ചടിച്ച ഫ്രാൻസ് എക്സ്ട്രാടൈമിലും പിറകിലായ ശേഷം ഗോളടിച്ച് ഒപ്പം പിടിച്ചു. പിന്നീടാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്.

Tags:    
News Summary - Kingsley Coman racially abused on social media after France penalty miss against Argentina in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.