ദോഹ: അർജൻറീന Vs ഫ്രാൻസ്... ലയണൽ മെസി Vs കിലിയൻ എംബപ്പെ... രാജാവ് vs പുതിയ സിംഹാസനത്തിെൻറ അവകാശി. ഫിഫ ലോകകപ്പ് ഫുട്ബോളിെൻറ ഫൈനലിനായി കഥയെഴുതുന്നവർക്ക് ഇതിലും വലിയ മികച്ച ഫൈനൽ സ്റ്റോറിലൈൻ സ്വപ്നങ്ങളിൽ മാത്രം. തൻെറ തലമുറയിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലയണൽ മെസി, വരും കാലത്ത് ഫുട്ബോൾ അടക്കിവാഴുമെന്ന് പ്രതീക്ഷിക്കുന്ന താരത്തെ നേരിടുന്ന മത്സരം. ഒപ്പം രണ്ട് പാരിസ് സെയിൻറ് ജെർമെയ്ൻ ടീമംഗങ്ങൾ കൂടിയുള്ള പോരാട്ടത്തിനാകും ലുസൈലിലെ ഐക്കണിക് സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
അതേസമയം, ലോക ഫുട്ബോളിെൻറ രാജാക്കന്മാരെ പ്രഖ്യാപിക്കാനുള്ള അവസാന അങ്കത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഈ താരങ്ങൾ തമ്മിലുള്ള താരതമ്യങ്ങളും താരങ്ങളെക്കുറിച്ച് വാഗ്വാദങ്ങളും അണിയറയിൽ മുറുകിക്കൊണ്ടിരിക്കുകയാണ്. നാല് വർഷം മുമ്പ് തൻെറ കൗമാരപ്രായത്തിൽ കിലിയൻ സ്വന്തമാക്കിയ ലോകകിരീടം തൻെറ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിലെ അവസാന ഊഴത്തിൽ സ്വന്തമാക്കി ലോക കിരീടം അപ്രാപ്യമല്ല എന്ന് തെളിയിക്കാനാകും മെസ്സിയുടെ ശ്രദ്ധ മുഴുവനും.
നേടാൻ ആഗ്രഹിക്കുന്നുവെന്ന് സമ്മതിക്കാൻ എംബാപ്പെ ഒരിക്കലും ഭയപ്പെട്ടിട്ടില്ലാത്ത കാര്യം കൂടിയാണ് ലോക കിരീടം സ്വന്തമാക്കുകയെന്നത്. അതോടൊപ്പം പുതിയ തലമുറയെ നയിക്കാനുള്ള നിശ്ചയദാർഢ്യത്തെക്കുറിച്ച് എംബാപ്പെ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. ഇതിലൂടെ തനിക്ക് മുന്നിലെ സമയം അവസാനിക്കായെന്ന് ലയണൽ മെസ്സിക്ക് ഒരു സന്ദേശം നൽകുക കൂടിയാണ് എംബാപ്പെ ചെയ്തിരിക്കുന്നത്.
ബലൺ ഡി ഓർ നേടാൻ പോകുകയാണെന്ന് കരുതുന്നതായി ഈ വർഷം സെപ്തംബറിൽ താരം ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 'എല്ലാത്തിനെക്കുറിച്ചും ഞാൻ സ്വപ്നം കാണാറുണ്ട്. എനിക്ക് അതിരുകളില്ല. തീർച്ചയായും നിങ്ങൾ പറയുന്നത് പോലെ ഇത് പുതിയൊരു തലമുറയാണ്. ഒപ്പം, റൊണാൾഡോ, മെസ്സീ, നിങ്ങൾ നിർത്താൻ പോകുകയാണ്. നമുക്ക് മറ്റൊരാളെ കണ്ടെത്തണം. പുതിയ ഒരാളെ'- എംബാപ്പെ വ്യക്തമാക്കി.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനൽ കിലിയൻെർ മഹത്തായ സ്വപ്നത്തെ ജീവസ്സുറ്റതാക്കുന്ന നിമിഷത്തെ പ്രതിനിധീകരിക്കില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മറുവശത്ത്, തൻെറ കരിയർ അവസാനിക്കുമ്പോൾ ശ്യൂനത നികത്തുന്നവരിൽ ഒരാളാകാൻ എംബാപ്പെ മികച്ചവനാണെന്ന് ലയണൽ മെസ്സിയും സമ്മതിക്കുന്നുണ്ട്. ആ നിമിഷം വരാൻ സത്യത്തിൽ മെസ്സി ആഗ്രഹിക്കുന്നില്ലെങ്കിലും തൻെറ സഹതാരത്തിെൻറ മികവിൽ അദ്ദേഹം വിശ്വസിക്കുന്നുണ്ട്.
'കിലിയൻ ഒരു വ്യത്യസ്ത കളിക്കാരനാണ്. ഒറ്റടിക്ക് വളരെ ശക്തനായ, വളരെ വേഗതയുള്ള, ധാരാളം ഗോളുകൾ നേടുന്ന ഒരു മികച്ച താരമാണ്' - മെസ്സി ഈ വർഷം ആദ്യത്തിൽ എംബാപ്പെയെക്കുറിച്ച് പറഞ്ഞതാണിത്. ഒരു സമ്പൂർണ കളിക്കാരനാണ്. വർഷങ്ങളായി തെളിയിച്ച് കൊണ്ടിരിക്കുകയാണവൻ. വരും വർഷങ്ങളിൽ തീർച്ചയായും അവൻ മികച്ചവരിൽ ഒരാളായിരിക്കും -മെസ്സി തുടർന്നു.
മെസ്സിയുടെ കരിയർ അവസാനത്തിലേക്കാണെന്നും പുതിയ ഒരാളെ ഫുട്ബോൾ ലോകം തേടുന്നുവെന്നുമുള്ള ഒരു വ്യക്തമായ സന്ദേശം നൽകിയ എംബാപ്പെക്ക്, ആ വലിയ അഭിലാഷം യാഥാർത്ഥ്യമാക്കാനുള്ള മികച്ച അവസരമാണ് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.