'തല ഉയർത്തി മുന്നോട്ടുപോകൂ' എന്ന് ടീം അംഗങ്ങളോട് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി. ലോകകപ്പിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 27ന് മെക്സിക്കോ, ഡിസംബർ ഒന്നിന് പോളണ്ട് എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ തന്റെ ടീം പിഴവുകൾ പരിഹരിച്ച് മുന്നേറുമെന്ന് സ്‌കലോനി പറഞ്ഞു.
സ്‌കലോനിയുടെ വാക്കുകൾ- 'ഇന്ന് ഒരു സങ്കടകരമായ ദിവസമാണ്. മത്സരത്തിന് മുമ്പ് ഞങ്ങളെ പ്രിയപ്പെട്ടവരായാണ് ആരാധകർ കണക്കാക്കിയത്. എന്നാൽ, ലോകകപ്പിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം. അതിനാൽ തോൽവിയിൽ തളരാതെ തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോവണം. പേരായ്മകൾ നികത്തി പ്രവർത്തിക്കും.
ആദ്യ പകുതി മുഴുവൻ ഞങ്ങളുടേതായിരുന്നുവെന്ന് കരുതുന്നു, പക്ഷേ ഒരു ഗോളിന് എല്ലാം മാറ്റാൻ കഴിയും'. സൗദി അറേബ്യയുടെ മികച്ച പ്രകടനത്തേയും പ്രതിരോധ നിരയേയും അദ്ദേഹം പ്രശംസിച്ചു. രണ്ടാം പകുതിയിലെ സാലിഹ് അൽ ഷെഹ്‌രിയുടെ ഗോൾ അർജന്റീനയുടെ പേടിസ്വപ്‌നത്തിന് തുടക്കമിട്ടെന്നും സ്‌കലോനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.