ഫ്രഞ്ച് ഗോളി ലോറിസിനെ കാത്ത് അപൂർവ റെക്കോഡ്

അർജന്റീനയുമായി മുഖാമുഖം വരുന്ന കലാശപ്പോരിൽ ഫ്രഞ്ചു വല കാത്ത് ഹ്യൂഗോ ലോറിസ് എന്ന അതികായൻ നിൽക്കുമ്പോൾ മാടിവിളിക്കുന്നത് അപൂർവ ചരിത്രം. രണ്ടു തവണ ലോകകിരീടം നേടുന്ന ഗോളിയെന്ന റെക്കോഡിനൊപ്പ​മെത്താൻ ലോറിസിനു മുന്നിൽ മെസ്സിക്കൂട്ടം മാത്രമാകും തടസ്സം. മുമ്പ്1958, 1962 വർഷങ്ങളിൽ ലോകകിരീടം മാറോടുചേർത്ത ബ്രസീൽ ഗോളി ഗിൽമർ ഡോസ് സാന്റോസ് മാത്രമാണ് ഈ റെക്കോഡ് മുമ്പ് സ്വന്തമാക്കിയത്.

അതേ സമയം, കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ചു ടീമിന്റെ നായകനായിരുന്നു ലോറിസ് തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ. ലോകകപ്പ് ഫൈനലിൽ നാലു ഗോൾകീപർമാർ മാത്രമാണ് ക്യാപ്റ്റൻ പദവിയോടെ കപ്പുയർത്തിയത്. ഇറ്റലിയുടെ നായകരായിരുന്ന ഗിയാൻപീറോ കൊമ്പി, ദിനോ സേഫ്. സ്​പെയിൻ ഗോളി ഇകർ കസിയസ് എന്നിവരും പിന്നെ 2018ലെ ജേതാവായ ലോറിസും.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും തവണ വല കാത്ത റെക്കോഡും ഫൈനലിൽ താരം തന്റെ പേരിലാക്കും. ജർമൻ ഗോളി മാനുവൽ നോയർ 19 തവണ നിന്നതാണ് ഇതുവരെയുള്ള റെക്കോഡ്. ഫ്രാൻസിനു വേണ്ടി ഏറ്റവും കൂടുതൽ ജഴ്സിയണിഞ്ഞ താരമെന്ന റെക്കോഡ് നേരത്തെ ലോറിസ് തന്റെ പേരിലാക്കിയിരുന്നു.

2008ൽ ഫ്രാൻസിനു വേണ്ടി അരങ്ങേറിയ താരം ഇതുവരെ 144 മത്സരങ്ങളിലാണ് ഫ്രഞ്ചു വല കാത്തത്.

Tags:    
News Summary - Lloris close to achieving special World Cup record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.