ദോഹ: മെസി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ ലുസൈൽ സ്റ്റേഡിയത്തിലെ ആവേശത്തിൽ പങ്കുചേർന്ന് വ്യവസായി എം.എ. യൂസുഫലിയും. ഖത്തർ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ് ചെയർമാൻ എത്തിയത്. അർജന്റീന ടീമിന് ആശംസ നേർന്നാണ് അദ്ദേഹം മടങ്ങിയത്. ലോകകപ്പിലെ ഫുഡ്സേഫ്റ്റി പാർട്ണറാണ് ലുലു ഗ്രൂപ്.
ഭാവിയിൽ ലോകകപ്പിൽ ഇന്ത്യ കൂടി കളിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് യൂസുഫലി പറഞ്ഞു. ഏറ്റവും മികച്ച സംഘാടനമായിരുന്നു ഖത്തറിലേത്. ദീർഘവീക്ഷണത്തോടെയാണ് അവർ കാര്യങ്ങൾ കണ്ടത്. യൂറോപ്പിനെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിനുള്ളത്.
എല്ലാ ടീമുകളുടെയും ഭക്ഷണ കാര്യങ്ങൾ നോക്കിയത് ലുലുവാണ്. ഫുട്ബാളിൽ മലയാളികളുടെ ആവേശം അവിശ്വസനീയമാണെന്നത് ഖത്തർ രാജകുടുംബാംഗങ്ങൾ വരെ അഭിപ്രായപ്പെട്ട കാര്യവും യൂസുഫലി പറഞ്ഞു.ഫൈനലിൽ കളിച്ച പന്തിന്റെ മാതൃക, ട്രോഫിയുടെ മാതൃക, ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിന്റെ മാതൃക എന്നിവ യൂസുഫലിക്ക് സമ്മാനമായി ലഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.