ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന് മുന്നിൽ കാലടിയിലെ ഗതാഗതക്കുരുക്കിനെതിരെ മലയാളം ബാനർ ഉയർത്തി പ്രതിഷേധിക്കുന്നവർ

ലോകകപ്പ് സ്റ്റേഡിയത്തിനു പുറത്ത് 'വൻ പ്രതിഷേധം'; 'കാലടിയിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണുക'

കാലടി: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് മലയാളം ബാനർ ഉയർത്തിയുളള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. 'കാലടിയിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണുക'എന്നാണ് ബാനറിലുള്ളത്.

തീർഥാടന നഗരമായ കാലടിയിൽ മുമ്പ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ വിദേശികളും മലയാളികളായ ഒക്കൽ സ്വദേശി ഡിലു ജോസും, മലപ്പുറം സ്വദേശിയായ ഇസ്മയിലും ഉൾപ്പെടെയുളളവരാണ് ബാനർ ഉയർത്തിയത്.

ഡിലു ജോസ് ബ്രീസിലിന്‍റെ കളി കാണാൻ ഖത്തറിൽ പോയപ്പോൾ ബാനറും തയ്യാറാക്കി കൊണ്ട് പോയിരുന്നു. അവിടെ വെച്ചാണ് സുഹൃത്തായ ഇസ്മയിലും വനിതകൾ ഉൾപ്പെടെയുളള വിദേശികളും ബാനർ ഉയർത്തിയുളള പ്രതിഷേധത്തിൽ ചേർന്നതെന്ന് ഡിലു പറയുന്നു.

Tags:    
News Summary - Massive Protest' Outside World Cup Stadium; 'Solve the traffic jam kaladi immediately'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.