ദോഹ: ലോകകപ്പ് വേദികളിൽ ആദ്യം ദൗത്യം പൂർത്തിയാക്കി അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം. ലോകകപ്പ് ഫുട്ബാളിനായി ഖത്തർ സജ്ജമാക്കിയ എട്ട് സ്റ്റേഡിയങ്ങളിൽ മനോഹരമായൊരു കളിമുറ്റമാണ് അൽ റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ട് കൂടിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം.
ശനിയാഴ്ച രാത്രിയിൽ പ്രീക്വാർട്ടറിൽ അർജൻറീന- ആസ്ട്രേലിയ മത്സരത്തോടെ ഈ ലോകകപ്പിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൻെറ ദൗത്യം പൂർത്തിയാവുന്നു. ഗ്രൂപ്പ് റൗണ്ടിൽ ആറും, ഒരു പ്രീക്വാർട്ടറും ഉൾപ്പെടെ ഏഴ് മത്സരങ്ങൾക്കാണ് അഹമ്മദ് ബിൻ അലി വേദിയായത്. അർജൻറീന - ആസ്ട്രേലിയ മത്സരമായിരുന്നു വേദിയിൽ ഏറ്റവും കൂടുതൽ പേരെത്തിയ കളി. 45,032 പേരായിരുന്നു ഗാലറിയിലുണ്ടായിരുന്നത്.
40,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയം ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റുകളായി കുറയും. അൽ ജനൂബ്, സ്റ്റേഡിയം 974 എന്നീ മത്സരങ്ങളാണ് അടുത്ത ഘട്ടത്തിൽ കളിപൂർത്തിയാവുന്നത്. അൽ ജനൂബ് തിങ്കളാഴ്ച ജപ്പാൻ ക്രൊയേഷ്യ മത്സരത്തോടെയും, സ്റ്റേഡിയം 974 ബ്രസീൽ - ദക്ഷിണ കൊറിയ മത്സരത്തോടെയും ലോകകപ്പ് ദൗത്യം അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.