ദോഹ: 62 മത്സരങ്ങൾ പൂർത്തിയായി. ഇനി ക്രൊയേഷ്യയും മൊറോക്കോയും തമ്മിലെ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടവും, ഖത്തറിലെ ചാമ്പ്യന്മാർ ആരെന്ന് നിർണയിക്കുന്ന കലാശപ്പോരാട്ടവും മാത്രം. ആരാവും ജേതാക്കൾ എന്നറിയാൻ ലോകം കാത്തിരിക്കുന്നു. ഗോളടിയുടെ ഗോൾഡൻ ബൂട്ടിൽ ആര് മുത്തമിടും എന്നറിയാൻ കലാശപ്പോരാട്ടം വരെ കാത്തിരിക്കണം.
നിലവിൽ അഞ്ച് ഗോളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന അർജൻറീനയ നായകൻ ലയണൽ മെസ്സിയും ഫ്രാൻസിൻെറ കിലിയൻ എംബാപ്പെയും തമ്മിലാണ് സുവർണ പാദുകത്തിനായുള്ള പോരാട്ടം. രണ്ടാം സ്ഥാനത്തും രണ്ട് ഫൈനലിസ്റ്റുകൾ തന്നെയാവുേമ്പാൾ പോരാട്ടം കനക്കും. സെമിയിൽ ഇരട്ട ഗോൾ നേടിയ അർജൻറീനയുടെ യൂലിയൻ അൽവാരസും ഫ്രാൻസിൻെറ ഒലിവർ ജിറൂഡും നാല് ഗോളുമായി പിന്നിലുണ്ട്.
ശനിയാഴ്ച രാത്രിയിൽ െക്രായേഷ്യ-മൊറോക്കോ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരമുണ്ടെങ്കിലും മുൻനിര ഗോൾവേട്ടക്കാരിൽ ഇരു ടീമുകളുടെയും താരങ്ങളില്ല. 2018 റഷ്യയിൽ ഇംഗ്ലണ്ടിൻെറ ഹാരി കെയ്നായിരുന്നു ഗോൾഡൻ ബൂട്ടിന് അവകാശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.