ഞങ്ങൾക്കല്ലെങ്കിൽ പിന്നെ കപ്പ് മെസ്സിക്കാകണമെന്ന് സ്പാനിഷ് കോച്ച് എന്റിക്

മഡ്രിഡ്: ഇത്തവണ കപ്പിന് അവകാശികളാകാൻ സാധ്യത മൂന്നു പേർക്കാണെന്ന് സ്പാനിഷ് കോച്ച് ലൂയി എന്റിക്. സ്വന്തം ടീമെന്ന നിലക്ക് സ്പെയിൻ തന്നെ തന്റെ സാധ്യത പട്ടികയിൽ ഒന്നാമത്. അതു സംഭവിച്ചില്ലെങ്കിൽ പിന്നെ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയോ ലൂയി സുവാരസ് ഇറങ്ങുന്ന ഉറുഗ്വായിയോ കപ്പുയർത്തും.

''ഞങ്ങൾ വിജയിച്ചില്ലെങ്കിൽ പിന്നെ എനിക്കിഷ്ടം അർജന്റീനയാണ്. ​മെസ്സിയൊ പോലൊരു താരം ലോകകിരീടമില്ലാതെ വിരമിക്കുന്നത് ശരിയാകില്ല. അല്ലെങ്കിൽ ലൂയി സുവാരസിലൂടെ ഉറുഗ്വായ്''- എന്റിക് പറഞ്ഞു.

2014-17 കാലത്ത് ബാഴ്സലോണയുടെ പരിശീലകൻ കൂടിയായിരുന്നു എന്റിക്. അന്ന് മെസ്സിയും സുവാരസും ബാഴ്സയിലുണ്ടായിരുന്നു.

ഇത്തവണ ലോകകപ്പിനെത്തുന്ന സ്‍പെയിൻ ടീമിന് കരുത്തർ എതിരാളികളാകുന്നുവെന്നത് പ്രശ്നമ​ല്ലെന്നാണ് എന്റികിന്റെ പക്ഷം. ജർമനിയും ജപ്പാനും കൊസ്റ്ററീക്കയും ഉൾപ്പെടുന്ന ഗ്രൂപ് ഇയിലാണ് സ്‍പെയിൻ. യുവനിരയും ഒപ്പം വെറ്ററൻ താരങ്ങളും ചേരുമ്പോൾ ടീം മുന്നോട്ടു​പോകുമെന്നു തന്നെ പരിശീലകൻ പ്രതീക്ഷ പങ്കുവെക്കുന്നു. 

Tags:    
News Summary - Messi should win World Cup if not Spain, says Luis Enrique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.