'മി​ശി​ഹ' ഇ​ന്ന്​ അ​ബൂ​ദ​ബി​യി​ൽ

അബൂദബി: ലോകമാമാങ്കത്തിന് പന്തുരുളുംമുമ്പേ ആവേശക്കടലായി മാറാനൊരുങ്ങി യു.എ.ഇ. ഫുട്ബാളിന്‍റെ 'മിശിഹ' സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്‍റീനൻ സംഘം ഞായറാഴ്ച രാത്രി അബൂദബി മണ്ണിലെത്തും.

തിങ്കളാഴ്ച വൈകീട്ട് ആറിന് അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നീലപ്പട പരിശീലനത്തിനിറങ്ങും. പരിശീലനം കാണാൻ കാണികൾക്കും സൗകര്യമുണ്ടാകും. 16ന് യു.എ.ഇ ടീമുമായി അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ പരിശീലന മത്സരം കളിക്കുന്ന അർജന്‍റീന അന്ന് രാത്രിതന്നെ ഖത്തറിലേക്ക് തിരിക്കും. പരിശീലകൻ സ്കലോണി നേരത്തെതന്നെ ഖത്തറിലെത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന പി.എസ്.ജി-ഓക്സർ മത്സരത്തിന് ശേഷമായിരിക്കും മെസ്സി ടീമിനൊപ്പം ചേരുക.ലോകകപ്പിന് മുമ്പുള്ള പരിശീലനമായതിനാൽ കൂടുതൽ സമയം താരങ്ങൾ ഗ്രൗണ്ടിൽ ചെലവഴിക്കുമെന്നാണ് പ്രതീക്ഷ.

തുടർച്ചയായ 35 മത്സരങ്ങൾ പരാജയമറിയാതെ കുതിക്കുന്ന അർജന്‍റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിർണായകമാണ്. തോൽവി അറിയാത്ത 37 മത്സരങ്ങൾ എന്ന ഇറ്റലിയുടെ നേട്ടത്തിന് തൊട്ടടുത്തെത്താനുള്ള അവസരമാണ് അർജന്‍റീനക്ക്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്നുള്ളവർ പരിശീലനം കാണാൻ ടിക്കറ്റെടുത്തിട്ടുണ്ട്. ലോകകപ്പിന് ശേഷവും വിവിധ മത്സരങ്ങൾക്കും പരിശീലനങ്ങൾക്കുമായി ടീം ഇവിടേക്ക് എത്തുന്നുണ്ട്.

ഖത്തറിൽ അർജന്‍റീനയുടെ മത്സരത്തിന് ടിക്കറ്റ് കിട്ടാത്തവർ അബൂദബി മണ്ണിൽ പരിശീലനംകണ്ട് തൃപ്തിയടയും. പരിശീലനം കാണുന്നതിന് 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. www.ticketmaster.ae/event/argentina-open-training-tickets/9277 എന്ന ലിങ്ക് വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്.

അതേസമയം, അർജൻറീനക്കും കസാഖ്സ്താനുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ യു.എ.ഇ പ്രഖ്യാപിച്ചു. 36 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷാർജയുടെ പ്രതിരോധനിര താരം ഷഹീൻ അബ്ദുൽറഹ്മാൻ ടീമിൽ തിരിച്ചെത്തി. ഫെബ്രുവരി മുതൽ ടീമിന് പുറത്തായിരുന്നു ഷഹീൻ. കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് പ്രഖ്യാപിച്ചത്.

അതേസമയം, അൽഐൻ നായകൻ ബണ്ഡാർ അൽ അഹ്ബദി, അൽ വാസൽ താരം ഒമർ അബ്ദുൽ റഹ്മാൻ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. 

Tags:    
News Summary - 'Messi today in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.