ഗോളടിയിലും ചരിത്രനേട്ടവുമായി മെസ്സി

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ ഇരട്ട ഗോളുമായി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ലയണൽ മെസ്സിയെ തേടി അപൂർവ റെക്കോഡ്. ​ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്.

ആകെ ഏഴ് ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കും മെക്സിക്കോക്കുമെതിരെ ഗോൾ നേടിയ താരത്തിന് പോളണ്ടിനെതിരെ സ്കോർ ചെയ്യാനായിരുന്നില്ല.

Full View

എന്നാൽ, പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരെയും ക്വാർട്ടറിൽ നെതർലാൻഡ്സിനെതിരെയും സെമിയിൽ ക്രൊയേഷ്യക്കെതിരെയും ഓരോ ഗോൾ നേടിയ മെസ്സി ഫൈനലിൽ ഫ്രാൻസിനെതിരെ ഇരട്ട ഗോളും നേടിയാണ് പട്ടിക പൂർത്തിയാക്കിയത്.

അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 13 ഗോളുകളാണ് അർജന്റീനക്കായി നേടിയത്. ഒമ്പത് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഖത്തർ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ സ്വന്തമാക്കിയതും മെസ്സിയാണ്. 2014ലും ഗോൾഡൻ ബാൾ നേടിയ താരം രണ്ട് ലോകകപ്പുകളിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഫുട്ബാളർ കൂടിയാണ്.

Tags:    
News Summary - Messi with a historic achievement in goal scoring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.