ദോഹ: സൂഖ് വാഖിഫിൽ കാണികൾക്ക് വഴികാട്ടി സാമൂഹിക മാധ്യമങ്ങളിൽ ഹീറോ ആയ മെട്രോ മാന്‍ ലോകകപ്പ് സംഘാടകരുടെ ആദരവ്. വെള്ളിയാഴ്ച രാത്രിയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന അമേരിക്ക- ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായാണ് പ്രത്യേക അതിഥിയായി കെനിയക്കാരനായ അബൂബക്കർ അബ്ബാസിനെ ക്ഷണിച്ചത്. ഗ്രൗണ്ടിലിറങ്ങിയ അബൂബക്കർ അബ്ബാസ് മൈക്രോ ഫോണിൽ 'മെത്രോാാാ...' എന്നുറക്കെ വിളിച്ചു പറഞ്ഞപ്പോൾ ഗാലറിയിലെ അരലക്ഷത്തിലേറെ പേർ 'ദിസ് വേ..' എന്നുറക്കെ മറുപടി നൽകി.
ലോകകപ്പ് വളണ്ടിയർ സേവനത്തിൻെറ ഭാഗമായി സൂഖ് വാഖിഫിലെ ഡ്യൂട്ടിക്കിടയിലാണ് മെേട്രാ മാൻ അബൂബക്കർ അബ്ബാസ് താരമായത്. ലോകകപ്പിനെത്തിയ കാണികൾ, ഇദ്ദേഹത്തിൻെറ വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടൊയാണ് അബൂബക്കർ അബ്ബാസ് താരമായത്. പിന്നാലെ, ലോകകപ്പ് വേദികളിലെയും മെട്രോ കളിലെയും മറ്റു വളണ്ടിയർമാരും ഇദ്ദേഹത്തിൻെറ ശൈലിയെ പകർത്തി വളണ്ടിയർ സേവനം കൂടുതൽ ആസ്വാദ്യകരമാക്കി.
ലോകകപ്പിൻെറ സുഖമമായ സംഘാടനത്തിന് അബൂബക്കർ അബ്ബാസിനെ പോലുള്ള വളണ്ടിയർമാരുടെ സേവനങ്ങൾക്ക് സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.