ദോഹ: 29 ദിവസം നീണ്ട കളിയുത്സവത്തിൽ ലയണൽ മെസ്സിയുടെയും അർജൻറീനയുടെയും കിരീടധാരണത്തോടെ കൊടിയിറങ്ങുമ്പോൾ ആരാധകരുടെ പങ്കാളിത്തത്തിൽ ചരിത്രമെഴുതി ഖത്തർ. 32 ടീമുകളും 64 മത്സരങ്ങളുമായി നടന്ന വിശ്വമേള ആസ്വദിക്കാനായി ആതിഥേയ മണ്ണിലേക്ക് ഒഴുകിയെത്തിയത് 14 ലക്ഷം ആരാധകർ.
\64 മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങളിൽ 34 ലക്ഷം കാണികളെത്തിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഒരോ മത്സരങ്ങളിലെയും ശരാശരി കാണികളുടെ എണ്ണം 53,000.
75 കിലോമീറ്റർ പരിധിയിൽ എട്ട് സ്റ്റേഡിയങ്ങളുമൊരുക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ഫുട്ബാൾ മേള എന്ന നിലയിലെ സംഘാടനം കൂടുതൽ കാണികളുടെ പങ്കാളിത്തത്തിനും വഴിയൊരുക്കി. എട്ടു സ്റ്റേഡിയങ്ങളിൽ എത്തിച്ചേരാൻ മെട്രോ, ബസ്, ടാക്സി സർവിസുകൾ ലഭ്യമായതും കാണികളുടെ വരവിന് കൂടുതൽ സഹായകമായി.
സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത കാണികൾക്ക് മത്സരങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാൻ ഫിഫ ഫാൻ ഫെസ്റ്റവിൽ, കോർണിഷ്, ലുസൈൽ ബൊളെവാഡ് എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.