ദോഹ: അഷ്റഫ് ഹകിമിയുടെയും ഹകിം സിയസിൻെറയും നേതൃത്വത്തിലുള്ള മൊറോക്കോ ദേശീയ ടീമിൻെറ അപ്രതീക്ഷിത കുതിപ്പിനു പിന്നാലെ മൊറോക്കോ ആരാധക സംഘം ഖത്തറിലേക്ക് ഒഴുകുകയാണ്. ഗ്രൂപ്പ് റൗണ്ടിൽ ടീമിൻെറ കളി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരുന്ന കാണികൾ ടീം പ്രീക്വാർട്ടറിൽ പ്രവേശിച്ചതോടെ യാത്ര നീട്ടി വെച്ചാണ് ഖത്തറിൽ തുടരുന്നത്. എന്നാൽ, സംഘം കരുത്തരായ സ്പെയിനിനെയും അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിലേക്ക് ജൈത്ര യാത്ര നടത്തിയതോടെ അതിർത്തികൾ കടന്ന് ആരാധകർ സ്വന്തം ടീമിന് പിന്തുണയുമായി ആതിഥേയ മണ്ണിലേക്കുള്ള യാത്രയിലാണ്. 20,000ത്തോളം മൊറോക്കോകാർ നേരത്തെ തന്നെ ലോകകപ്പിനായി ഖത്തറിലുണ്ട്. ഇതിനു പുറമെ, ഇവർക്ക് പിന്തുണയുമായി വിവിധ അറബ് കാണികളും ഒത്തുചേർന്നു.
ഗ്രൂപ്പ് റൗണ്ട് കഴിഞ്ഞ് ഡിസംബർ നാലിന് നാട്ടിലേക്ക് മടങ്ങാനിരുന്ന ഹാമിദ് നാസിമും കൂട്ടുകാരും ടീമിൻെറ നോക്കൗട്ട് പ്രവേശനത്തോടെ യാത്ര മാറ്റിവെച്ച് കാത്തിരിപ്പിലാണ്. പ്രീക്വാർട്ടറും കഴിഞ്ഞ് രണ്ടു ദിവസങ്ങളിൽ മത്സരങ്ങൾക്ക് അവധിയായിരുന്നെങ്കിലും ടീമിൻെറ ആഘോഷ പരിപാടികളിലാണ് മൊറോക്കോ ആരാധകർ. സൂഖ് വാഖിഫ്, ദോഹ കോർണിഷ്, വക്റ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഒത്തുചേർന്ന് രാത്രി വൈകുവോളം ആഘോഷം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.