ദോഹ: ഫിഫ ലോകകപ്പ് ടൂർണമെൻറിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ അറബ് ടീമായി മൊറോക്കോ ചരിത്രം കുറിക്കുമ്പോൾ അറ്റ്ലസ് ലയൺസിെൻറ കുതിപ്പിൽ പ്രധാന െക്രഡിറ്റ് ഗോൾ പോസ്റ്റിന് മുന്നിലെ യാസീൻ ബോനുവിന് നൽകുകയാണ് ആരാധകർ. പ്രീ ക്വാർട്ടർ മത്സരമുൾപ്പെടെ നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങിയ ബോനു, അവസാന മത്സരത്തിൽ സ്പെയിനിനെതിരെ മത്സരത്തിലുടനീളം ഉജ്വല പ്രകടനം നടത്തുകയും അധിക സമയവും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പാനിഷ് അർമാഡകളുടെ നിർണായകമായ രണ്ട് ഷോട്ടുകൾ തട്ടിയകറ്റുകയും ചെയ്തിരുന്നു. സ്പെയിനിനെതിരെ യാസിൻ ബോനു തന്നെയായിരുന്നു കളിയിലെ കേമൻ.
കാനഡയിലെ മോൺട്രിയാലിൽ 1991 ഏപ്രിലിൽ മൊറോക്കൻ ദമ്പതികൾക്ക് ജനിച്ച ബോനു, കുട്ടിക്കാലത്ത് തന്നെ മൊറോക്കോയിലേക്ക് മടങ്ങുകയും കാസബ്ലാങ്കയിലെ മർസ് അൽ സുൽതാനിൽ സ്ഥിര താമസമാക്കുകയും ചെയ്തു. കൂട്ടുകാരോടൊപ്പം കളിക്കളത്തിൽ പുറത്തെടുക്കുന്ന മികവ് ബോനുവിനെ കാസബ്ലാങ്കയിലെ വിദാദ് ക്ലബ് സ്കൂളിൽ ചേർക്കാൻ പിതാവിനെ േപ്രരിപ്പിച്ചു. അന്ന് എട്ട് വയസ്സായിരുന്നു ബോനുവിന്. സ്കൂളിൽ ചേർന്ന് രണ്ട് വർഷം പിന്നിടുമ്പോൾ കാസ കപ്പ് ടൂർണമെൻറിൽ ബോനുവും സ്കൂൾ ടീമിലിടം നേടി. മറ്റുള്ള താരങ്ങളിൽ നിന്നും അവനുള്ള ഉയരക്കൂടുതൽ മുതലെടുത്ത് പരിശീലകൻ അവനെ ഗോൾക്കീപ്പറാക്കി. യാസീൻ ബോനുവെന്ന ഇന്ന് ലോകം അറിയപ്പെടുന്ന ഗോൾകീപ്പറുടെ പിറവി അവിടെയായിരുന്നു.പരിശീലകെൻറ തീരുമാനത്തെ സന്തോഷം സ്വീകരിച്ച് ഗോൾകീപ്പറാകുന്നതിനുള്ള തയ്യാറെടുപ്പിലും പരിശീലനത്തിലുമായിരുന്നു പിന്നീട്. ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബഫണും ഡച്ച് ഇതിഹാസം എഡ്വിൻ വാൻഡർസാറുമായിരുന്നു അവെൻറ ആദ്യകാലത്തെ ഗോൾകീപ്പിംഗ് ഹീറോകൾ. ഇവരുടെയുൾപ്പെടെ ഗോൾകീപ്പർമാരുടെ വീഡിയോകൾ കാണുന്നതും ബോനു പതിവാക്കി.
വിദാദിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ താരം മികച്ച പ്രകടനത്തോടെ ബിരുദം നേടുകയും കാസാബ്ലാങ്കയിലെ സ്കൂൾ പഠനത്തോടൊപ്പം സീനിയർ ക്ലബിനായി കളിക്കുകയും ചെയ്തു. 18ാം വയസ്സിൽ ഫ്രഞ്ച് ലീഗ് ക്ലബായ ഒ.ജി.സി നീസിനായി കളിക്കാൻ താൽപര്യപ്പെട്ടെങ്കിലും വിദാദ് ക്ലബിെൻറ സാമ്പത്തിക ആവശ്യങ്ങൾ അതിൽ നിന്നും അവനെ തടഞ്ഞു. 2009/2010 സീസണിൽ വിദാദ് സീനിയർ ക്ലബിനായി നാദിർ ലംയാഗ്രിക്ക് പിറകിൽ രണ്ടാം ഗോൾകീപ്പറായി 19ാം വയസ്സിൽ ടീമിലെത്തിയെങ്കിലും ആ സീസൺ മുഴുവൻ ബെഞ്ചിലിരിക്കാനായിരുന്നു വിധി.
2011ലാണ് െപ്രാഫഷണൽ താരമായി ബോനു അരങ്ങേറിയത്. സി.എ.എഫ് ചാമ്പ്യൻസ് സലീഗ് ഫൈനൽ റിട്ടേൺ മാച്ചിൽ തുനീഷ്യൻ ടീമായ എസ്പരാൻസിനെതിരെയായിരുന്നു വിദാദ് അത്ലറ്റിക് ക്ലബിൽ ബോനുവിെൻറ അരങ്ങേറ്റം. ലംയാഗ്രിക്ക് പരിക്കേറ്റതാണ് താരത്തിന് തുണയായത്. 2012ൽ വിദാദുമായുള്ള ബോനുവിെൻറ കരാർ അവസാനിക്കുകയും സീസണിൽ ക്ലബ് മൂന്നാമതെത്തുകയും ചെയ്തു.
ദീർഘകാലം മൊറോക്കോയിൽ തന്നെ ചെലവഴിച്ച ബോനു ശേഷമുള്ള കരിയർ യൂറോപ്പിലേക്ക് മാറ്റണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് 2012ൽ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിെൻറ മൂന്നാം ഗോൾകീപ്പറായി കരാർ ഒപ്പുവെച്ചത്. തിബോ കോർട്ടോവിനും ഡാനിയർ അരാൻസുബിയക്കും പിന്നിലായിരുന്നു സ്ഥാനം. മാഡ്രിഡിലെ ശമ്പളമാകട്ടെ, വിദാദിൽ ലഭിച്ചിരുന്നതിനേക്കാൾ കുറവും. അവസരങ്ങളുടെ കുറവും കുറഞ്ഞ വേതനവും പുതിയ തട്ടകം തേടാൻ േപ്രരിപ്പിച്ചു.
2016 ജൂലൈ 12ന് ജിറോണയിൽ ചേരുന്നതങ്ങെനയായിരുന്നു. മൂന്ന് വർഷത്തേക്കായിരുന്നു കരാർ. 2019ൽ ലോൺ അടിസ്ഥാനത്തിൽ സെവിയ്യലിലെത്തി. 2020ൽ 40 ലക്ഷം യൂറോക്ക് സെവിയ്യ ബോനുവിനെ സ്ഥിരപ്പെടുത്തുകയും വേതനം വർധിപ്പിച്ച് കരാർ 2025 വരെ ദീർഘിപ്പിക്കുകയും ചെയ്തു.
ലോകമൊന്നടങ്കം ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന യാസിൻ ബോനു നമ്മുടെ കൊച്ചു കേരളത്തിലെത്തി കൊച്ചി ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലും കളിച്ചിരുന്നു. 2018ൽ ജിറോണക്കായി കളിക്കുന്ന അവസാന സീസണിലായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്സ്, മെൽബൺ സിറ്റി എഫ്.സി എന്നിവരുൾപ്പെടുന്ന സൗഹൃദ ടൂർണമെൻറിലായിരുന്നു കളിച്ചത്. മെൽബണിനെതിരെ ജിറോണയുടെ വലകാത്തത് ബോനുവായിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ കേരളത്തിനെതിരെ കളത്തിലിറങ്ങിയിരുന്നില്ല.
2013 ആഗസ്റ്റ് 14ന് ബുർകിനാഫാസോക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ദേശീയ ടീമിലെ യാസിൻ ബോനുവിെൻറ അരങ്ങേറ്റം. പിന്നീട് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി. 2017, 2019, 2022 വർഷങ്ങളിൽ ആഫ്രിക്കൻ നേഷൻസ് കപ്പിലും 2018, 2022 ലോകകപ്പുകളിലും മൊറോക്കോക്ക് വേണ്ടി ഗ്ലൗസ് അണിഞ്ഞു.
ഖത്തർ ലോകകപ്പിൽ ബെൽജിയം, െക്രായേഷ്യ, കാനഡ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് എഫിൽ നിന്നും ബോനുവിെൻറ തകർപ്പൻ പ്രകടനത്തിൽ മൊറോക്കോ രണ്ടാം റൗണ്ടിലെത്തുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പ് ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന പദവി മൊറോക്കോക്ക് ലഭിക്കുമ്പോൾ അതിൽ ചെറുതല്ലാത്തൊരു പങ്ക് യാസിൻ ബോനുവിന് തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.