ബാ​റി​ന് കീ​ഴി​ൽ വ​ല വി​രി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഉ​വൈ​സ്​

ദോഹ: ലയണൽ മെസ്സിയും ഡി മരിയയും ലൗത്താരോ മാർട്ടിനസുമടക്കം വമ്പൻ താരനിരയിറങ്ങിയിട്ടും ആൽബിസെലസ്റ്റകളിൽ നിന്നും വിജയം തട്ടിപ്പറിച്ച സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഉവൈസിനെ അർജൻറീന ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. മത്സരം അവസാനിക്കുമ്പോൾ രണ്ട് കൈകളും ആകാശത്തേക്കുയർത്തിപ്പിച്ച്, ദൈവത്തിന് നന്ദി നേർന്ന് ഗ്രൗണ്ടിൽ സ്രഷ്ടാംഗം ചെയ്യുന്ന ആ ദൃശ്യവും ഫുട്ബോൾ ലോകം വിസ്മരിക്കില്ല.

അധികരിപ്പിച്ച സമയമടക്കം നൂറ് മിനുട്ടിലധികം നീണ്ട മത്സരത്തിലെ കേമൻ പട്ടവും 31കാരനായ അൽ ഉവൈസിനെ തേടിയെത്തി. ചൊവ്വാഴ്ച ഉച്ചക്ക് നടന്ന മത്സരത്തിൽ അർജൈൻറൻ താരങ്ങളുടെ ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് അൽ ഉവൈസ് സമർത്ഥമായി തട്ടിയകറ്റിയത്.

അൽ ശബാബ് ക്ലബിലൂടെ സീനിയർ ഫുട്ബോളിലേക്കെത്തി ഇപ്പോൾ സൗദി േപ്രാ ലീഗ് ക്ലബായ അൽ ഹിലാൽ എഫ്.സിയുടെ പ്രധാന താരങ്ങളിലൊരാളാണ് മുഹമ്മദ് അൽ ഉവൈസ്. അൽ ശബാബിന് വേണ്ടി കിംഗ് കപ്പും സൗദി സൂപ്പർ കപ്പും നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച അൽ ഉവൈസ് അവസാന സീസണിൽ അൽ ഹിലാലിനെ സൗദി േപ്രാ ലീഗ് ചാമ്പ്യൻമാരാക്കുന്നതിലും നിർണായക സാന്നിധ്യമായി.

അൽ ശബാബിന് വേണ്ടി 31 മത്സരങ്ങളിൽ ഗ്ലൗസ് അണിഞ്ഞ താരം, അൽ ഹിലാലിന് വേണ്ടി 92 തവണയും കളത്തിലിറങ്ങി. 2017/2018 സീസണിൽ സൗദി േപ്രാ ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള ബഹുമതിയും അതേ സീസണിൽ തന്നെ കിങ് സൽമാൻ അവാർഡും അൽ ഉവൈസിനെ തേടിയെത്തി.

2015 മുതൽ സൗദി അറേബ്യ സീനിയർ ടീമിന് വേണ്ടി ഗോൾവല കാക്കുന്ന അൽ ഉവൈസ് ഇതുവരെയായി 43 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കി.

കിരീട ഫേവറിറ്റുകളായ അർജൻറീനക്കെതിരെ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ പെനാൽട്ടി വഴങ്ങിയെങ്കിലും പിന്നീടങ്ങോട്ട് അൽ ഉവൈസിെൻറ തകർപ്പൻ പ്രകടനത്തിനായിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ബോക്സിൽ മികച്ച പ്രകടനം കാഴ്ച വെച്ച കീപ്പർ, ആവശ്യമായി വരുമ്പോൾ മിഡ്ഫീൽഡിൽ നിന്നുള്ള ലോങ് ബോളുകൾ ക്ലിയർ ചെയ്യുന്നതിന് ബോക്സിന് പുറത്തേക്ക് ഇറങ്ങിക്കളിക്കുകയും ചെയ്തു.

ഗോളെന്നുറച്ച അഞ്ച് സേവുകളും ബോക്സിനുള്ളിൽ നിന്നായിരുന്നു. കൂടാതെ രണ്ട് ഹൈ ക്ലൈമുകളും രണ്ട് ക്ലിയറൻസുകളും താരത്തിെൻറ വകയായുണ്ടായിരുന്നു. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ബാറിന് താഴെ അദ്ദേഹം ഉറച്ച് നിന്ന് പ്രതിരോധിച്ചു.

ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ തെൻറ കാൽമുട്ട് കൊണ്ടുള്ള ഇടിയേറ്റ് യാസർ അൽ ഷഹ്റാനി വീണ് കിടക്കുമ്പോൾ സഹായത്തിനായി മെഡിക്കൽ ടീമിനെ വിളിക്കുകയും താരത്തെ നോക്കി കരയുകയും ചെയ്യുന്ന ഉവൈസിനെയും നാം കണ്ടതാണ്. അവസാന നിമിഷങ്ങളിൽ മഞ്ഞക്കാർഡ് വഴങ്ങിയെങ്കിലും സൗദിയുടെ വിജയവഴിയിലെ ആവേശത്തിനിടയിൽ ആരാധകർ അതെല്ലാം മറന്നിരുന്നു.

Tags:    
News Summary - Muhammad Al Owais​ -Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.