2026 ലോ​ക​ക​പ്പ്​ ആ​തി​ഥേ​യത്വം വഹിക്കുന്ന അ​മേ​രി​ക്ക, മെ​ക്​​സി​കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക്​ ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫ​ൻ​റി​നോ, ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ജു​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി എ​ന്നി​വ​ർ ചേ​ർ​ന്ന്​ കൈ​മാ​റി​യ​പ്പോ​ൾ

അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങൾക്ക് ലോകകപ്പ് ആതിഥേയത്വം കൈമാറി

ദോഹ: ലോക ഫുട്ബാളിൽ എന്നും ഓർമിക്കാനാവുന്നൊരു ലോകകപ്പിന് വേദിയൊരുക്കി വിശ്വമേളയുടെ ആതിഥേയത്വം ഖത്തർ അടുത്ത അവകാശികൾക്ക് കൈമാറി. 2026ൽ സംയുക്ത ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സികോ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്ക്, ലുസൈൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫൈനലിനു പിന്നാലെ ഔദ്യോഗിക പന്ത് കൈമാറി.

ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി എന്നിവരിൽനിന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അൽ ഖബ്ര, മെക്‌സിക്കന്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ പ്രസിഡൻറ് യോന്‍ ഡി ലുയിസ, യു.എന്നിലെ അമേരിക്കൻ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് എന്നിവര്‍ ആതിഥേയത്വം ഏറ്റുവാങ്ങി.

ഒരുപാട് സവിശേഷതകളോടെയായിരിക്കും 2026 ലോകകപ്പിന് മൂന്ന് രാജ്യങ്ങൾ ആതിഥ്യം വഹിക്കുന്നത്. ടീമുകളുടെ എണ്ണം 32ൽ നിന്നും 48ലേക്ക് ഉയരുകയും ആതിഥേയത്വം മൂന്ന് രാജ്യങ്ങൾ പങ്കിടുകയും ചെയ്യുന്നത് തന്നെ ഏറ്റവും ശ്രദ്ധേയം.

Tags:    
News Summary - Next World Cup was handed over to the United States, Mexico and Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.