ദോഹ: കാമറൂണിനെതിരൊയ മത്സരത്തിൽ പരിക്കു പറ്റിയ നെയ്മർക്കും ഡാനിലോക്കും അടുത്ത ഗ്രൂപ് പോരാട്ടങ്ങളിൽ കളിക്കാനാകില്ല. വ്യാഴാഴ്ചത്തെ കളിയിൽ കണങ്കാലിനാണ് ഇരുവർക്കും പരിക്കു പറ്റിയിരുന്നത്. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നടത്തിയ എം.ആർ.ഐ സ്കാനിങ്ങിൽ ലിഗമെന്റിന് ക്ഷതമുള്ളതായി കണ്ടെത്തി. അടുത്ത രണ്ടു മത്സരങ്ങളിലും ഇറങ്ങാനാകാത്ത ഇരുവർക്കും ടീം നോക്കൗട്ടിലെത്തിയാൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം കാലിന് പരിക്കേറ്റ ശേഷം പിന്നെയും മൈതാനത്തു തുടർന്ന നെയ്മറെ 10 മിനിറ്റിനു ശേഷം പിൻവലിക്കുകയായിരുന്നു. സെർബിയൻ പ്രതിരോധനിരയിലെ നികൊളാ മിലെൻകോവിച്ചാണ് താരത്തെ വീഴ്ത്തിയത്. കളിയിലുടനീളം കടുത്ത മാർക്കിങ്ങിനിരയായ നെയ്മറെ കടന്നുകയറാൻ വിടാതെ സെർബിയൻ പ്രതിരോധം പലവട്ടം വീഴ്ത്തിയിരുന്നു. സമാനമായ വീഴ്ചയെന്ന ആശ്വാസത്തിൽ നിന്നെങ്കിലും വേദന കടുത്തതോടെ 79ാം മിനിറ്റിൽ പിൻവലിക്കുകയായിരുന്നു. പരിക്ക് അത്ര ഗുരുതരമല്ലെന്നും നോക്കൗട്ട് റൗണ്ടിൽ കളിക്കാനാകുമെന്നും കോച്ച് ടിറ്റെ പ്രതീക്ഷ പങ്കുവെച്ചു.
റിച്ചാർലിസൺ രണ്ടുവട്ടം വല കുലുക്കിയ കളിയിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.