മഡ്രിഡ്: 2013ൽ ബാഴ്സലോണയിലെത്തിയതുമായി ബന്ധപ്പെട്ട് ബ്രസീലിയൻ സുപർ താരം നെയ്മർ ജൂനിയർക്കെതിരെ സ്പെയിനിലുള്ള പരാതികൾ വിട്ട് കോടതി. സാന്റോസിൽനിന്ന് ബാഴ്സലോണയിലേക്ക് ട്രാൻസ്ഫർ വാങ്ങിയതിൽ അഴിമതിയും കൃത്രിമത്വവും നടന്നെന്നും ജയിൽശിക്ഷ വിധിക്കണമെന്നുമായിരുന്നു നേരത്തെയുള്ള ആവശ്യം. എന്നാൽ, ബാഴ്സ മാനേജ്മെന്റിന്റെ വാദങ്ങൾ കേട്ട കേട്ട പ്രോസിക്യൂഷൻ എല്ലാ ആരോപണങ്ങളും ഒഴിവാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ബ്രസീലിലെ ഡി.ഐ.എസ് ആയിരുന്നു പരാതിക്കാർ. നെയ്മർക്ക് രണ്ടര വർഷവും നെയ്മറുടെ പിതാവിന് നാലു വർഷവും ജയിൽ ശിക്ഷ നൽകണമെന്നായിരുന്നു ഒടുവിലെ ആവശ്യം. 30 കാരനായ നെയ്മർക്ക് അഞ്ചു വർഷം തടവ് നൽകണമെന്നായിരുന്നു തുടക്കത്തിൽ കമ്പനി ആവശ്യപ്പെട്ടിരുന്നത്. നെയ്മറുടെ പിതാവിന് പുറമെ ബാഴ്സ മാനേജ്മെന്റിലെ പ്രമുഖരായ ജോസഫ് ബാർതോമിയോ, സാൻഡ്രോ റോസൽ എന്നിവർക്കെതിരെയും പരാതിയുണ്ടായിരുന്നു. നെയ്മർ 3.36 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു.
താരം നൽകേണ്ട യഥാർത്ഥ തുക നൽകിയില്ലെന്നായിരുന്നു പരാതി. ഇരു ടീമുകളും തമ്മിലെ ഇടപാട് 8.2 കോടി യൂറോക്കായിരുന്നുവെങ്കിലും 1.7 ആയി കാണിച്ചെന്നും അതുവഴി നൽകേണ്ട തുക വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു ഡി.ഐ.എസ് പരാതി. ട്രാൻസ്ഫർ തുക മറച്ചുവെച്ചെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.