ദോഹ: സെർബിയക്കെതിരായ അവസാന മത്സരത്തിനിടയിൽ പരിക്കേറ്റ നെയ്മർ ലോകകപ്പ് മത്സരത്തിൽ തന്നെ കളിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കോച്ച് ടിറ്റെ. തിങ്കളാഴ്ച തങ്ങളുടെ രണ്ടാം അങ്കത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടുന്നതിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് കോച്ച് നെയ്മറിൻെറ പരിക്കിനെ കുറിച്ച് സംസാരിച്ചത്. നെയ്മറും, ഡാനിലോയും ഈ ലോകകപ്പിൽ തന്നെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, തിങ്കളാഴ്ച സ്റ്റേഡിയം 974ൽ നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ നെയ്മർ ഉണ്ടാവില്ല. ഗ്രൂപ്പിലെ അവസാന മത്സരവും താരത്തിന് നഷ്ടമാവും.
'നെയ്മറിൻെറ പരിക്ക് സംബന്ധിച്ച് ആധികാരികമായി സംസാരിക്കാൻ എനിക്കാവില്ല. എങ്കിലും, എൻെറ കൈവശമുള്ള മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നെയ്മറും ഡാനിലോയും ഖത്തറിൽ തന്നെ കളിക്കുമെന്ന് പറയാൻ കഴിയും' -ടിറ്റെ പറഞ്ഞു.
അതേസമയം, കളത്തിൽ നെയ്മറിനേറ്റ പരിക്ക് ഉടൻ തിരിച്ചറിയാൻ കഴിഞ്ഞില്ല. പരിക്കിൻെറ ഗൗരവം സംബന്ധിച്ച് അപ്പോൾ ഞങ്ങൾക്ക് വിവരമില്ലായിരുന്നു.' -കോച്ച് പറഞ്ഞു.
പരിക്കിനു ശേഷവും നെയ്മർ കളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കണങ്കാലിൽ പ്രശ്നമുണ്ടെന്ന് പിന്നീടാണ് അദ്ദേഹം പറഞ്ഞത്. പത്തു മിനിറ്റിന് ശേഷമാണ് പരിക്കിൻെറ ഗൗരവാവസ്ഥ മനസ്സിലാക്കിയതത് -അദ്ദേഹം വിശദീകരിച്ചു. ബ്രസീൽ 2-0ത്തിന് ജയിച്ച മത്സരത്തിൻെറ 80ാം മിനിറ്റിലായിരുന്നു നെയ്മർ എതിർ ടീം അംഗത്തിൻെറ ഫൗളിൽ കണങ്കാലിന് പരിക്കു പറ്റി വീണത്.
പിന്നാലെ, കണങ്കാൽ നീരുവെച്ച് വീർത്ത ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മത്സരത്തിൽ സെർബിയൻ താരങ്ങളുടെ കടുത്ത ഫൗളിനായിരുന്നു താരം വിധേയനായത്. മത്സരത്തിൽ ഒമ്പതു തവണയാണ് എതിരാളികൾ നെയ്മറിനെ വീഴ്ത്തിയത്.
കളിക്കാരെ ഉന്നം വെച്ചുള്ള നിരന്തര ഫൗൾ െപ്ല ശൈലിക്കെതിരെ കടുത്ത വിമർശനവും ടിറ്റെ ഉന്നയിച്ചു. 'ഫുട്ബാൾ ആഘോഷിക്കണമെങ്കിൽ ഫൗളുകളിലും ശ്രദ്ധനൽകേണ്ടിയിരിക്കുന്നത്. എതിരാളികൾ പ്രത്യേകം കളിക്കാരെ ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഇത് ഒരു വസ്തുതയാണ്. കളിക്കളത്തിലെ ഈ പ്രവണത നിർത്തേണ്ടിയിരിക്കുന്നു -കോച്ച് ടിറ്റെ പറഞ്ഞു.
അതേസമയം, നെയ്മറിൻെറ പരിക്ക് ടീമിൻെറ പ്രകടനത്തെ ബാധിക്കില്ലെന്നും, ഏറ്റവും മികച്ച താരത്തെയാണ് അടുത്ത മത്സരത്തിൽ നഷ്ടമാവുന്നതെങ്കിലും ടീമിൽ ഒരുപിടി പ്രതിഭകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.