മൊറോക്കോയുമായി സൗഹൃദ മത്സരമല്ല -ക്രമാരിച്

ദോഹ: ലോകകപ്പ് കിരീട സ്വപ്നങ്ങൾ സെമിയിൽ പൊലിഞ്ഞുവെങ്കിലും ശനിയാഴ്ചയിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ വിജയം മാത്രമാണ് ലക്ഷ്യമെന്ന് െക്രായേഷ്യയുടെ ഹോഫെൻഹൈം ഫോർവേഡ് ആന്ദ്രെ ക്രമാരിച് പറഞ്ഞു.

1998ൽ ആദ്യമായി ലോകകപ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനവും കഴിഞ്ഞ ലോകകപ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ടീമാണ് െക്രായേഷ്യയെങ്കിൽ, ലോകകപ്പിെൻറ സെമി ഫൈനലിൽ പ്രവേശിച്ച് തങ്ങളുടെ രാജ്യത്തിെൻറ മാത്രമല്ല ആഫ്രിക്കൻ, അറബ് ഫുട്ബോളിെൻറ ചരിത്രത്തിലേക്ക് കൂടിയാണ് അറ്റ്ലസ് ലയൺസ് പ്രവേശിച്ചിരിക്കുന്നത്.

ഇരു ടീമുകളുടെ ഖത്തറിലെ തങ്ങളുടെ കാമ്പയിൻ അവസാനിപ്പിക്കാനിരിക്കെ, ഈ പോരാട്ടം ഒരു സൗഹൃദാന്തരീക്ഷത്തിലായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ക്രമാരിച്.

'അവർ തലകുത്തി വീഴും കാരണം അവർക്ക് വീരന്മാരാകാം. അവർക്ക് അവരുടെ രാജ്യത്ത് അനശ്വരരാകാം. എന്നാൽ അത്യന്തികമായി ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. അതൊരിക്കലും സൗഹൃദപരമായിരിക്കില്ല' -ക്രമാരിച് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം.

Tags:    
News Summary - Not a friendly match with Morocco - Kramaric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.