എംബാപ്പെക്ക് പെലെയുടെ നന്ദിയും അഭിനന്ദനവും

സാ​വോ​പോ​ളോ: ത​ന്റെ റെ​ക്കോ​ഡ് ത​ക​ർ​ത്ത ഫ്രാ​ൻ​സി​ന്റെ കി​ലി​യ​ൻ എം​ബാ​പ്പെ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ഇ​തി​ഹാ​സ താ​രം പെ​ലെ. കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ കൂ​ടു​ത​ൽ ലോ​ക​ക​പ്പ് ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് എം​ബാ​പ്പെ സ്വ​ന്ത​മാ​ക്കി​യ​ത്.

സാ​വോ​പോ​​ളോ​യി​ലെ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പെ​ലെ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഈ ​മാ​സം മൂ​ന്നി​ന് എം​ബാ​പ്പെ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യു​ള്ള ട്വീ​റ്റി​ലാ​ണ് ഇ​തി​ഹാ​സ താ​ര​ത്തി​ന്റെ അ​ഭി​ന​ന്ദ​നം. ''ന​ന്ദി, എം​ബാ​പ്പെ. ലോ​ക​ക​പ്പി​ലെ എ​ന്റെ മ​റ്റൊ​രു റെ​ക്കോ​ഡ് കൂ​ടി നീ ​ത​ക​ർ​ത്ത​തി​ൽ സ​ന്തോ​ഷം കൂ​ട്ടു​കാ​രാ'' -പെ​ലെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​ർ​ബു​ദ ചി​കി​ത്സ​യി​ലു​ള്ള പെ​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ​വാ​നാ​ണെ​ന്നാ​യി​ര​ു​ന്നു കു​ടും​ബം പ്ര​തി​ക​രി​ച്ച​ത്. അ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​​ടെ​യു​ള്ള പ്ര​തി​ക​ര​ണം.

Tags:    
News Summary - Pele appreciated Mbappe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.