നീരുവീക്കത്തെ തുടർന്ന് ഫുട്ബാൾ ഇതിഹാസം പെലെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിലായെന്ന വാർത്ത വന്നതുമുതൽ ലോകംമുഴൂക്കെ ആശങ്കയുടെ മുൾമുനയിലായിരുന്നു. കഴിഞ്ഞ വർഷം വൻകുടലിലെ ട്യൂമർ നീക്കം ചെയ്ത ശേഷം ആരോഗ്യവാനായി പതിവു ജീവിതത്തിലേക്ക് തിരികെയെത്തിയ പെലെ വീണ്ടും ഗുരുതരാവസ്ഥയിലായെന്ന തരത്തിലായിരുന്നു വാർത്തകൾ. ഹൃദയത്തിന് പ്രശ്നങ്ങളുണ്ടെന്നും പ്രചാരമുണ്ടായി.
എന്നാൽ, 'ഞാൻ പ്രതിമാസ സന്ദർശനത്തിന്റെ ഭാഗമായാണ് ആശുപത്രിയിലെത്തിയത്' എന്നായിരുന്നു സമൂഹ മാധ്യമത്തിൽ പെലെയുടെ പ്രതികരണം. അടിയന്തര പ്രശ്നങ്ങളില്ലെന്ന് വിശദീകരണവുമായി മകൾ കെലി നാസിമെന്റോയും രംഗത്തെത്തി.
92 തവണ ജഴ്സിയണിഞ്ഞ് ബ്രസീലിനായി 77 ഗോളുകൾ നേടിയ പെലെ മൂന്നു തവണ ലോകകിരീടത്തിൽ മുത്തമിടുമ്പോൾ പട നയിച്ച് മുന്നിൽനിന്ന സൂപർ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.