പെ​ലെയും നെയ്മറും

നെയ്മറിന് പെലെയുടെ പിന്തുണയും അഭിനന്ദനവും

സാവോപോളോ: അന്താരാഷ്ട്ര ഗോളുകളിൽ തന്റെ റെക്കോഡിനൊപ്പമെത്തിയ നെയ്മറെ അഭിനന്ദിച്ച് ഇതിഹാസ താരം പെലെ. ആശുപത്രിയിൽ ചികിത്സയിലുള്ള പെലെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അഭിനന്ദനമറിയിച്ചത്. 'നിന്റെ വളർച്ച ഞാൻ കണ്ടു. എല്ലാ ദിവസവും നിനക്കായി ആർപ്പുവിളിച്ചു, ഒടുവിൽ നീ എന്റെ ഗോളുകൾ മറികടന്നപ്പോൾ അഭിനന്ദിക്കുകയാണ്.

ഇത് വെറുമൊരു അക്കമല്ലെന്ന് നമുക്ക് രണ്ട് പേർക്കുമറിയാമെന്നും പെലെ പറഞ്ഞു. നിർഭാഗ്യവശാൽ ബ്രസീലിന് സന്തോഷദിനമല്ലെന്നും പെലെ കൂട്ടിച്ചേർത്തു. പെലെയുടെ പേരിലുള്ള 77 ഗോളുകൾക്കൊപ്പമാണ് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നെയ്മറെത്തിയത്.

Tags:    
News Summary - Pele's support and appreciation for Neymar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.