ലോകകപ്പ്​ സന്നാഹം; ജർമനിക്ക്​ നിറം മങ്ങിയ ജയം

മസ്കത്ത്​: സുൽത്താൻ ഖാബൂസ്​ കോംപ്ലക്സിൽ തടിച്ച്​ കൂടിയ ആയിര കണക്കിന്​ ആരാകർക്ക്​ നിരാശ സമ്മാനിച്ച്​ ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ജർമനിക്ക്​ നിറം മങ്ങിയ വിജയം. കളി അവസാനിക്കാൻ 10മിനിറ്റ്​ മാത്രം ശേഷിക്കെ നിക്കാളോസ്​ ഫുൾക്രഗ്​ ​ നേടിയ ഗോളിലാണ്​ ജർമനി വിജയിച്ചത്​. വമ്പൻ വിജയം പ്രതീക്ഷമായി എത്തിയ ജർമൻ പടയുടെ എല്ലാ കണക്ക്​ കൂട്ടലുകളും തെറ്റിച്ചായിരുന്നു ഒമാൻ ടീമിന്‍റെ പ്രകടനം. പലപ്പോഴും ഇരു വിങ്ങുകളിലൂടെയും ഒമാൻ നടത്തിയ ആക്രമണങ്ങൾ ജർമൻ ടീമിന്‍റെ ​പ്രഫഷനൽ മികവിൽ മാത്രം തട്ടിയകലുകയായിരുന്നു.

കളി തുടങ്ങിയ ആദ്യ പകുതിയിൽ ഒമാന്‍റെ ഗോൾമുഖത്തേക്ക്​ ഹാവെർട്സ, യൂസുഫ മൗക്കോക്ക, ഹേകഫ്​മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആക്രമിച്ചായിരുന്നു ജർമനി കളിച്ചിരുന്നത്​. എന്നാൽ, കനത്ത പ്രതിരോധമാണ്​ കംസി, അൽകബാദി, അൽഹാർത്തി എന്നിവരുടെ നേതൃത്വത്തിൽ റെഡ്​ വാരിയേഴ്​സ്​ ഒരുക്കിയത്​​. ഇതിനിടെ ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഒമാന്​ തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലാക്കാനായില്ല.

രണ്ടാം പകുതിയിൽ കുടുതൽ അക്രമിച്ച്​ കളിച്ചെങ്കിലും ഗോൾ മാത്രം അകന്ന്​ നിൽക്കുകയായിരുന്നു. ഒടുവിൽ 80ാം മിനിറ്റിൽ നിക്കോളാസ്​ ഫുൾക്രഗാണ്​ ജർമനിക്ക്​ വേണ്ടി വല കുലുക്കിയത്​.

Tags:    
News Summary - Prastice match between oman and germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.