ജിദ്ദ: ലോക കപ്പിൽ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് പ്രവാസി യുവാവ്. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ മുഹമ്മദ് ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്. ഓസ്ട്രേലിയയും ടുണീഷ്യയും സൗദി അറേബ്യയും പോളണ്ടും ഫ്രാൻസും ഡെന്മാർക്കും അർജൻറീനയും മെക്സിക്കോയും തമ്മിലുള്ള നിർണായക മത്സര ഫലങ്ങൾ ആണ് ഗോളുകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്.
ഇംതാദിന്റെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കടുത്ത ബ്രസീൽ ആരാധകനായ ഇംതാദ് പക്ഷേ അർജൻറീനയുടെ വിജയവും പ്രവചിച്ചു. ജിദ്ദയിൽ ശാറ ബലദിയയിൽ അക്കൗണ്ടന്റ് ആയ മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശിയാണ്. ജിദ്ദ പാന്തേഴ്സ് ഫുട്ബാൾ ടീമംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.