നോക്കൗട്ട് കാണാതെ ഖത്തർ പുറത്ത്

ദോഹ: ഗ്രൂപ് എയിലെ നിർണായക മത്സരത്തിൽ ​നെതർലൻഡ്സും എക്വഡോറും സമനിലയിൽ പിരിഞ്ഞതോടെ ആതിഥേയരായ ഖത്തർ പുറത്ത്. തൊട്ടുമുമ്പ് സെനഗാളിനോടും തോറ്റ ടീമിന് രണ്ടു കളികളിൽ പോയിന്റൊന്നുമില്ല. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് നാലു പോയിന്റ് വീതമായതോടെയാണ് ഖത്തർ പുറത്തേക്ക് വഴി ഉറപ്പിച്ചത്. അവസാന മത്സരം ജയിച്ചാലും ആതിഥേയർക്ക് മൂന്നു പോയിന്റേ നേടാനാകൂ. എന്നാൽ, സെനഗാളിന് അടുത്ത മത്സരത്തിൽ എക്വഡോറിനെതിരെ ജയം പിടിക്കാനായാൽ നോക്കൗട്ട് ഉറപ്പിക്കാം. എക്വഡോറിനു ക്വാർട്ടർ ഉറപ്പാക്കാൻ സെനഗാളിനെതിരെ സമനില മതിയാകും.

നെതർലൻഡ്സുമായാണ് ഖത്തറിന്റെ അവസാന ഗ്രൂപ് മത്സരം. ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് കാണാതെ പുറത്താകുന്ന രണ്ടാമത്തെ രാജ്യമായി ഖത്തർ മാറി. നേരത്തെ ദക്ഷിണാഫ്രിക്കയാണ് സമാനമായി പ്രീക്വാർട്ടറിലെത്താതെ മടങ്ങിയിരുന്നത്- 2010 ലോകകപ്പിൽ. 

Tags:    
News Summary - Qatar are out of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.