ദോഹ: ലോകത്തിൻെറ ഹൃദമായി ഖത്തർ മാറുന്ന ഡിസംബർ 18ന് ദേശീയ ദിനാഘോഷത്തിളക്കത്തിൽ ഖത്തർ. രാഷ്ട്ര ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദേശീയ ദിനാഘോഷത്തിനാണ് കൊച്ചു രാജ്യം കാത്തിരിക്കുന്നത്. ദേശീയ ദിനവും, ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ണുമിഴിച്ച് കാത്തിരിക്കുന്ന ഫിഫ ലോകകപ്പിൻെറ കിരീടപ്പോരാട്ടവും ഒന്നിച്ചുവന്നതിൻെറ ആഘോഷത്തിലേക്കാവും ഞായറാഴ്ച പുലർകാലമുണരുന്നത്.
കഴിഞ്ഞ 28 ദിനമായി ലോകം ഖത്തറിലായിരുന്നു. വൻകരകൾ കടന്ന് പലദേശങ്ങളിൽ നിന്നുള്ള മനുഷ്യർ ഇവിടെ ഒരു കടൽ പോലെ ഒന്നിച്ചൊഴുകി. നവംബർ 20ന് കിക്കോഫ് കുറിച്ച് ഫിഫ ലോകകപ്പ് ഫുട്ബാളിൻെറ കിരീടപ്പോരാട്ടത്തിന് ഞായറാഴ്ച ലോങ് വിസിൽ മുഴങ്ങുേമ്പാൾ ലോകകപ്പ് ഫുട്ബാളിന് ഏറ്റവും മനോഹരമായി ആതിഥ്യം വഹിച്ചതിൻെറ അഭിമാനത്തോടെയാവും ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനു കീഴിലെ ആഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും. ബുധൻ, വ്യാഴം ദിവസങ്ങളിലും വിവിധ പരിപാടികൾ കതാറയിൽ നടത്തിയിരുന്നു. ലോകകപ്പ് ഫുട്ബാളിൻെറ ഭാഗമായി നവംബർ രണ്ടാം വാരത്തിൽ തന്നെ വൈവിധ്യമാർന്ന കാലവിരുന്നുകൾ ഒരുക്കി അതിഥികളെ വരവേറ്റ കതാറ, ദേശീയ ദിനത്തിൻെറ ഭാഗമായി ചടങ്ങുകൾ കൂടുതൽ വർണാഭമാക്കും.
ത്കസഴിഞ്ഞ ദിവസം ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി നേതൃത്വത്തിൽ ജോയിൻറ് സ്പെഷൽ ഫോഴ്സിൻെറ പാരാട്രൂപ്പേഴ്സ്, പാരോ മോട്ടോർ ഷോ സംഘടിപ്പിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ കതാറ കോർണിഷിൽ ഖത്തരി അർദ സംഘടിപ്പിക്കും. മൂന്ന് മുതൽ രാത്രി 11 വരെയാണ് ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.